ഭൂമി ദാനം ചെയ്തത് ചട്ടം ലംഘിച്ചല്ല: വിഎസ്

ഏത് കാര്യവും എന്നെ വിമര്‍ശിക്കുന്നതിന് ഉപയോഗിക്കുന്നതാണ് ഉമ്മന്‍ ചാണ്ടിയുടെ രീതി. അദ്ദേഹത്തിന്റെ അത്തരം നടപടികളിലൊന്ന് മാത്രമാണ് ഇപ്പോഴത്തേത്. ഉമ്മന്‍ ചാണ്ടിയുടെ ഈ ആരോപണങ്ങള്‍ ചില മാധ്യമങ്ങളും ഏറ്റെടുത്ത് പൊടിപ്പും തൊങ്ങലും ചേര്‍ത്ത് എഴുതുകയാണ് ചെയ്തിട്ടുള്ളത്- അദ്ദേഹം പറഞ്ഞു.
വിമുക്തഭടന്‍മാര്‍ക്ക് ഭൂമി പതിച്ചുനല്‍കുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ നിയമമുണ്ട്. ഇതനുസരിച്ച് 1977ല്‍ ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്ത് പതിച്ചുനല്‍കിയ ഭൂമിയാണ് ഇപ്പോള്‍ വിവാദ പുരുഷനായ വ്യക്തിയുടെ കൈവശമുള്ളത്.
ഇപ്പോഴത്തെ ആരോപണങ്ങളുമായി ബന്ധപ്പെട്ട കേസുകളും മറ്റും അതുമായി ബന്ധപ്പെട്ടവര്‍ തന്നെ നോക്കിക്കൊള്ളും. അതില്‍ എനിക്ക് കാര്യമൊന്നുമില്ലെന്ന്-വി.എസ് വ്യക്തമാക്കി.
ഇടതുമുന്നണി മന്ത്രിസഭയുടെ അവസാനത്തെ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
തിരഞ്ഞെടുപ്പ് സര്‍വേകളെക്കുറിച്ച് ചോദ്യച്ചപ്പോള്‍ അതെല്ലാം മാധ്യമങ്ങള്‍ അവരുടെ ജോലി ചെയ്യുന്നുവെന്നേയുള്ളൂവെന്നും മെയ് 13ന് എല്ലാ ഫലങ്ങളും കൃത്യമായി അറിയാമെന്നും എന്തായാലും 68 ശതമാനം പേരും ഈ സര്‍ക്കാരിന്റെ് ഭരണത്തിന് നല്ല അഭിപ്രായം നല്‍കിയിട്ടുണ്ടെന്നും വി.എസ് പറഞ്ഞു
കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം മന്ത്രിസഭയോട് നല്ല രീതിയില്‍ സഹകരിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു.












Click it and Unblock the Notifications