Get Updates
Get notified of breaking news, exclusive insights, and must-see stories!

വോട്ടെണ്ണല്‍ മൂന്നു മണിക്കൂറില്‍ പൂര്‍ത്തിയാവും

Voting Machine
തിരുവനന്തപുരം: വെള്ളിയാഴ്ചയോടെ ഒരു മാസമായി രാഷ്ട്രീയനേതാക്കളും പൊതുജനവും അനുഭവിക്കുന്ന പിരിമുറുക്കത്തിന് അയവുവരും. കാലത്ത് എട്ടിന് തുടങ്ങുന്ന വോട്ടെണ്ണല്‍ മൂന്നു മണിക്കൂറിനുള്ളില്‍ പൂര്‍ത്തിയാകും. വോട്ടെണ്ണലിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

140 മണ്ഡലങ്ങളിലെ വോട്ട് 64 കേന്ദ്രങ്ങളിലായാണ് എണ്ണുന്നത്. തെരഞ്ഞെടുപ്പു കമ്മിഷന്റെ നിര്‍ദേശപ്രകാരം എല്ലാ വോട്ടണ്ണെല്‍ കേന്ദ്രങ്ങളും പൂര്‍ണസജ്ജമാക്കികഴിഞ്ഞു.

രാവിലെ എട്ടിന് പോസ്റ്റല്‍ ബാലറ്റിനോടൊപ്പം തന്നെ യന്ത്രത്തിലെ വോട്ടുകളും എണ്ണും. ഒരോ യന്ത്രത്തിലെയും വോട്ടുകള്‍ എണ്ണിക്കഴിഞ്ഞാല്‍ അത് ഉടന്‍തന്നെ തെരഞ്ഞെടുപ്പു കമ്മിഷന്റെ ആസ്ഥാനത്തെ കമ്പ്യൂട്ടറില്‍ എത്തും. എട്ടരയോടെ ലീഡ് നില അറിഞ്ഞുതുടങ്ങും. വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെല്ലാം ഇതിനു വേണ്ട കണക്ടിവിറ്റി സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

നാഷണല്‍ ഇന്‍ഫോമാറ്റിക്ക് സെന്റര്‍ വികസിപ്പിച്ചെടുത്ത ട്രെന്‍ഡ് എന്ന സോഫ്റ്റ്് വേര്‍ ഉപയോഗിച്ച് ഇവയെല്ലാം അപ്പപ്പോള്‍ തന്നെ വെബ്‌സൈറ്റ് വഴി ജനങ്ങളെ അറിയിക്കാനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

എല്ലാ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും വീഡിയോ കാമറ വച്ച് എണ്ണല്‍ പ്രക്രിയ ഏജന്റുമാരെ കാണിക്കണമെന്ന് കമ്മിഷന്‍ നിര്‍ദേശിച്ചിരുന്നു. ഇതിലെ പ്രായോഗിക ബുദ്ധിമുട്ടു മൂലം പതിനാലുജില്ലകളിലും വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ പ്രക്രിയകള്‍ വിഡിയോയില്‍ പകര്‍ത്തി തത്സമയം വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കും.

സ്ഥാനാര്‍ത്ഥിയുടെ ഭൂരിപക്ഷം പോസ്റ്റല്‍ വോട്ടിനെക്കാള്‍ കുറവാണെങ്കില്‍ ഇവ വീണ്ടും പരിശോധിക്കും. നിരീക്ഷകന്റെയും റിട്ടേണിംഗ് ഓഫീസറുടെയും സാന്നിദ്ധ്യത്തിലായിരിക്കും പോസ്റ്റല്‍ വോട്ടുകള്‍ വീണ്ടും എണ്ണുക. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ക്കും സ്ഥാനാര്‍ത്ഥികളുടെ ഏജന്റുമാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും മാത്രമായിരിക്കും ഇവിടെ പ്രവേശനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+