പ്രവേശനപരീക്ഷാകേന്ദ്രങ്ങളില്‍ സംഘര്‍ഷം
തിരുവനന്തപുരം: അഖിലേന്ത്യാ എന്‍ജിനീയറിങ് പ്രവേശന പരീക്ഷ നടക്കുന്ന വിവിധ കേന്ദ്രങ്ങളില്‍ സംഘര്‍ഷം. പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥികളെ അതിന് അനുവദിക്കാതിരുന്ന അധികൃതരുടെ നടപടിയാണ് പലയിടത്തും പ്രശ്‌നങ്ങള്‍ക്ക് വഴിവച്ചത്.
തിരുവനന്തപുരം മുക്കോല സെന്റ് തോമസ് സ്‌കൂളിലേക്ക് വിദ്യാര്‍ത്ഥികളെ കടത്തിവിടാന്‍ അധികൃതര്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ ബഹളം വച്ചു. കൊച്ചി വടുതലയിലെ ചിന്മയ വിദ്യാലയത്തിലും വീണ്ടും രജിസ്റ്റര്‍ ചെയ്യാതെ പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ത്ഥികളെ അധികൃതര്‍ തടഞ്ഞു.
മെയ് ഒന്നാം തീയതി നടന്ന അഖിലേന്ത്യാ എഞ്ചിനിയറിംഗ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് പരീക്ഷ എഴുതാനാകാതെ പോയ വിദ്യാര്‍ത്ഥികള്‍ക്കാണ് ബുധനാഴ്ച പുന:പരീക്ഷ നിശ്ചയിച്ചിരുന്നത്.
എന്നാല്‍ പരീക്ഷയ്ക്ക് എത്തിയപ്പോള്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യാത്തവരെ പരീക്ഷ എഴുതാന്‍ അനുവദിക്കില്ലെന്ന അധികൃതരുടെ നിര്‍ദ്ദേശമാണ് ബഹളത്തിനിടയാക്കിയത്.
ചോദ്യപേപ്പര്‍ ചോര്‍ന്നതു മൂലം ഒന്നാം തീയതി അഖിലേന്ത്യാ എഞ്ചിനിയറിംഗ് പരീക്ഷ ഉച്ചയ്ക്ക് 12 മണിക്കാണ് ആരംഭിച്ചത്. അന്ന് തന്നെ സായുധസേനയുടെ മെഡിക്കല്‍ കോളേജ്, എംബിബിഎസ് പ്രവേശന പരീക്ഷയും നടന്നതിനാല്‍ 32,500ഓളം വരുന്ന വിദ്യാര്‍ഥികള്‍ക്ക് എഞ്ചിനിയറിംഗ് പരീക്ഷ എഴുതാന്‍ കഴിയാതെ വന്നത്.
തുടര്‍ന്ന് മെയ് 11ന് പുനപരീക്ഷ നടത്തുമെന്നും വിദ്യാര്‍ത്ഥികള്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ട ആവശ്യമില്ലെന്നും സിബിഎസ്ഇ അറിയിച്ചിരുന്നു.












Click it and Unblock the Notifications