വിഎസ് യോഗത്തിന് കണ്ട ആള്‍ക്കൂട്ടം വോട്ടാവുമോ?

അച്ചുതാനന്ദന്റെ ശരീര ഭാഷയും കഥാപ്രസംഗ ശൈലിയിലെ പ്രസംഗവും കാണാന്‍ മാത്രമാണോ ആളുകള്‍ അദ്ദേഹത്തിന്റെ പ്രസംഗ വേദികള്‍ക്ക് മുന്നില്‍ എത്തിയത്. അതോ ഇടതുമുന്നണിയുടെ ആത്മാര്‍ത്ഥ വിജയം കാണാന്‍ കൊതിച്ചെത്തിയവരാണോ? അച്ചുതാനന്ദന്റെ പ്രസംഗം കേള്‍ക്കാന്‍ കറ കളഞ്ഞ കോണ്‍ഗ്രസുകാരും എത്തിയിരുന്നെന്നത് മറക്കാനാവില്ല. എന്തായാലും ബാലകൃഷ്ണ പിള്ളയെ ജയിലില്‍ എത്തിയ്ക്കുന്നതുവരെ അച്ചുതാനന്ദന്‍ നടത്തിയ പോരാട്ടം ജനങ്ങള്‍ക്കിടയില്‍ വിഎസിന് വീര പരിവേഷം നല്‍കി എന്നത് മറക്കണ്ട.
ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ പോളിംഗ് ശതമാനം 75.12% ആയിരുന്നു. സാധാരണയില്‍ നിന്ന് വളരെ കൂടുതല്‍. സാധാരണ വന്‍ പോളിംഗ് ശതമാനം ഉണ്ടായാല്‍ തങ്ങള്‍ക്കാണ് വിജയം എന്ന് വാതോരാതെ വിളിച്ച് പറയുന്ന യുഡിഎഫ് നേതാക്കല്‍ ഇക്കുറി അതിന് മുതിരുന്നില്ല. ഈ കയറിയ പോളിംഗ് ശതമാനം ഐക്യമുന്നണിയോടുള്ള അടുപ്പം കൊണ്ട് ഉണ്ടായതോ അതോ അഴിമി വിരുദ്ധ നായക പരിവേഷം ചാര്‍ത്തിക്കിട്ടിയ വി എസിനോടുള്ള സ്നേഹം കൊണ്ട് ഉണ്ടായതാണോ എന്ന് ആര്‍ക്കും നിശ്ചയമില്ല. വെറുപ്പാണെങ്കിലും ഇഷ്ടമാണെ നിലയിലാണ് വിഎസിന്റെ ജനസമ്മിതി വിഷയത്തോട് സിപിഎം നേതൃത്ത്വം സ്വീകരിയ്ക്കുന്ന നിലപാട്. ഒരുപക്ഷേ വിജയം കണ്ടാല്‍ അതിന്റെ ഖ്യാതി മുഴുവന്‍ ഈ വൃദ്ധന്‍ നേടണ്ട എന്ന അടവ് നയം പാര്‍ട്ടി ഇപ്പോള്‍ തന്നെ സ്വീകരിച്ച് കഴിഞ്ഞു.
എന്തായാലും ആദ്യം വന്ന എക്സിറ്റ് പോള്‍ ഫലം പറയുന്നത് ചെറിയ ഭൂരിപക്ഷത്തോടെ യുഡിഎഫ് വിജയിയ്ക്കുമെന്നാണ്.












Click it and Unblock the Notifications