വി.എസും ബന്ധുവിന് ഭൂമി നല്‍കിയോ?
തിരുവനന്തപുരം: വിഎസിന്റെ ബന്ധുവിന് ഭൂമി സൗജന്യമായി നല്‍കാനുള്ള മന്ത്രിസഭാ തീരുമാനം നടപ്പാക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദ്ദേശിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന മേയ് 18 വരെ ഭൂമി നല്‍കാനുള്ള മന്ത്രിസഭായോഗ തീരുമാനം നടപ്പാക്കരുതെന്നാണ് കമ്മീഷന്റെ നിര്‍ദേശം.
വി.എസ്. മുഖ്യമന്ത്രിയായശേഷമാണ് മുഖ്യമന്ത്രി വിഎസ് അച്ചുതാനന്ദന്റെ ബന്ധുവായ വിമുക്തഭടന്
കാസര്‍കോട്ട് 2.33 ഏക്കര്‍ സ്ഥലം പതിച്ചുനല്കാന് മന്ത്രിസഭാ യോഗം തീരുമാനിച്ചത്. അനുവദിച്ചത്. എന്നാല്‍ ഭൂമി സ്വന്തമാക്കാന്‍ ഈ സ്ഥലത്തു നില്ക്കുന്ന മരങ്ങളുടെ വിലയായി മൂന്നു ലക്ഷത്തോളം രൂപ അടയ്ക്കണമെന്നായിരുന്നു നിര്‍ദേദശം. തുക കൂടുതലാണെന്നു പറഞ്ഞ് വിമുക്ത ഭടന് പണം അടച്ചില്ല. തുടര്‍ന്ന് ഇദ്ദേഹത്തിന് വീണ്ടും സ്ഥലം അനുവദിയ്ക്കുകയായിരുന്നു.
1977 ലാണ് ആലപ്പുഴ സ്വദേശിയായ ഇദ്ദേഹത്തിന് കാസര്‍കോട്ട് ആദ്യം സ്ഥലം അനുവദിക്കുന്നത്. എന്നാല്‍ ഈ ഭൂമിയില്‍ ചിലര്‍ അവകാശം ഉന്നയിച്ചതിനെത്തുടര്‍ന്ന് പതിച്ചുനല്കാന് സര്‍ക്കാരിന് കഴിഞ്ഞില്ല. തുടര്‍ന്നാണ് വിഎസ് മുഖ്യമന്ത്രിയായ ശേഷം വീണ്ടും സ്ഥലം അനുവദിച്ചത്.
ഭൂമി നല്കിയ സംഭവം വിവാദമായതിനാല്‍ ഇതു സംബന്ധിച്ച ഉത്തരവ് ഇറക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാരായിരുന്നില്ല. പുതിയ സര്‍ക്കാര്‍ വന്ന ശേഷമേ ഇക്കാര്യത്തില്‍ ഇനി എന്തെങ്കിലും തുടര്‍ നടപടി ഉണ്ടാകൂവെന്നാണ് കരുതുന്നത്.
ഇതിനിടെ അവസാന മന്ത്രിസഭായോഗമാണെങ്കിലും ബുധനാഴ്ചത്തെ യോഗത്തില്‍ ഈ ഭൂദാനം റദ്ദാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.
ഭൂസംരക്ഷകനായി രംഗത്തുവന്ന വിഎസ് തന്നെ ഇത്തരം ഭൂദാനം നടത്തുന്നത് വിചിത്രമായാണ് ജനങ്ങള്‍ കാണുന്നത്. ഇത് വി എസിന്റെ താര പരിവേഷത്തെ കാര്യമായി ബാധിയ്ക്കും.
വിമുക്ത ഭടന്മാര്ക്ക് സര്‍ക്കാര്‍ സൗജന്യമായി ഭൂമി നല്കുന്ന സംവിധാനം സംസ്ഥാനത്ത് നേരത്ത ഉണ്ടായിരുന്നു. എന്നാല്‍ അത് ഇപ്പോള്‍ ഇല്ല. ഇതിനാല്‍ സ്ഥലം നല്കാനാവില്ലെന്നായിരുന്നു കളക്ടറുടെ നിലപാട്. ഇതിനെ മറികടന്നായിരുന്നു പുതിയ തീരുമാനമെന്ന് കരുതുന്നു. പുറത്തുനിന്നുള്ള അജണ്ടയായി പരിഗണിച്ച് ഈ വിഷയം മന്ത്രിസഭായോഗത്തില്‍ കൊണ്ടുവന്ന് അനുമതി നല്‍കുകയായിരുന്നു.
സ്ഥലം നല്കാന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വലിയ സമ്മര്‍ദം ഉണ്ടായതായാണ് റവന്യൂവകുപ്പ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. റവന്യൂവകുപ്പിന് പ്രത്യേക താത്പര്യമില്ലാതിരുന്നിട്ടും ഫയല്‍ അജണ്ടയ്ക്കു പുറത്തുനിന്നുള്ള വിഷയമായി മന്ത്രിസഭായോഗത്തില്‍ വയേ്ക്കണ്ടി വന്നത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മര്ദഫലമായാണെന്നാണ് അവരുടെ നിലപാട്.
ഈ വാര്‍ത്തയ്ക്ക് പിന്നിലാരാണെന്നാണ് ഇപ്പോള്‍ വി എസ് പക്ഷം ചികഞ്ഞുകൊണ്ടിരിയ്ക്കന്നത്. എന്നാല്‍ വഴിവിട്ട നടപടിയ്ക്ക് കൂട്ടുനിന്നവരെ പറ്റി നേതാവിനും ഉപദേശകര്‍ക്കും പരാതി ഒന്നുമില്ലെന്ന് വേണം കരുതാന്‍.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications