വിഎസിന്റെ മകനും കുടുംബവും ഗുരുവായൂരില്‍
ഗുരുവായൂര്‍: മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മകന്‍ വി.എ. അരുണ്‍കുമാറും കുടുംബവും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി.
ചൊവ്വാഴ്ച ഉഷപൂജകഴിഞ്ഞ് നടതുറന്ന സമയത്തായിരുന്നു അരുണിന്റെയും കുടുംബത്തിന്റെയും ക്ഷേത്ര ദര്‍ശനം. അരുണ്‍കുമാര്‍ സോപാനത്ത് കാണിക്കയര്‍പ്പിച്ച് ഗുരുവായൂരപ്പനെ ദര്‍ശിച്ചശേഷം ശ്രീലകത്ത് നെയ് വിിളക്ക് സമര്‍പ്പിച്ചു.
മേല്‍ശാന്തി വടക്കേടത്ത് ഗിരീശന്‍ നമ്പൂതിരി പ്രസാദം നല്‍കി. ഉപദേവന്‍മാരെ തൊഴുതതിനുശേഷം പുഷ്പാഞ്ജലി അടക്കമുള്ള വഴിപാടുകളും നടത്തി.
തിരഞ്ഞെടുപ്പ് ഫലം വരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേയാണ് അരുണിന്റെയും കുടുംബത്തിന്റെയും ക്ഷേത്രദര്‍ശനം.












Click it and Unblock the Notifications