കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊടിക്കുന്നില്‍ സുരേഷ് എംപിയായി തുടരും

  • By Lakshmi
Google Oneindia Malayalam News

Kodikunnil Suresh
ദില്ലി: കൊടിക്കുന്നില്‍ സുരേഷിന്റെ തിരഞ്ഞെടുപ്പ് സുപ്രീം കോടതി ശരിവച്ചു. നേരത്തേ ഈ കേസില്‍ തിരഞ്ഞെടുപ്പ് റാദ്ദാക്കിയ ഹൈക്കോടതി നടപടി സുപ്രീം കോടതി റദ്ദാക്കി.

ജഡ്ജിമാരായ അല്‍തമാസ് കബീര്‍, എ.കെ. പട്നായിക് എന്നിവരുടെ ബെഞ്ചാണു ഹര്‍ജി പരിഗണിച്ചത്. സുരേഷ്ചേരമര്‍ സമുദായത്തിലേക്കു പരിവര്‍ത്തനം ചെയ്തയാളാണെന്നും ചേരമര്‍ വിഭാഗം അദ്ദേഹത്തെ അംഗീകരിച്ചതിനു തെളിവാണു മുന്‍പു നാലു തവണ തിരഞ്ഞെടുപ്പില്‍ വിജയിച്ചതെന്നും സുപ്രീംകോടതി പറഞ്ഞു.

എന്റെ സമുദായത്തെ കുറിച്ച് സുപ്രീം കോടതിക്ക് യാതൊരു സംശയവുമില്ല. എന്റെ സമുദായം എന്നെ അംഗീകരിച്ചിട്ടുണ്ട്. കേസിന്റെ പിന്നിലെ ഗൂഢാലാചനക്കാരെ എല്ലാവര്‍ക്കുമറിയാം. മുമ്പ് എന്നോട് തോറ്റിട്ടുള്ളവരാരും ഹര്‍ജിയുമായി പോയിട്ടില്ലെന്നുംമറിയാം- കോടതിവിധിയോട് കൊടിക്കുന്നില്‍ പ്രതികരിച്ചു.

തന്നെ തകര്‍ക്കാന്‍ കോണ്‍ഗ്രസിനുള്ളില്‍ ചിലര്‍ ഗൂഢനീക്കം നടത്തുന്നുണ്ടെന്ന് കൊടിക്കുന്നില്‍ സുരേഷ് നേരത്തേ ആരോപിച്ചിരുന്നു. തിരഞ്ഞെടുപ്പ് അസാധുവാക്കിയ ഹൈക്കോടതി വിധി പുറത്തുവന്നപ്പോള്‍ സുപ്രീം കോടതിയുടെ മുന്‍കാലങ്ങളിലെ വിധികള്‍ പരിശോധിക്കാതെയാണ് ഹൈക്കോടതി കേസില്‍ വിധി പറഞ്ഞതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

2010 ജൂലൈ 26ന് തിങ്കളാഴ്ചയാണ് ജസ്റ്റിസ് ശശിധരന്‍ നമ്പ്യാര്‍ സുരേഷ് സംവരണ സമുദായാംഗമല്ലെന്നും സംവരണമണ്ഡലത്തില്‍ നിന്ന് മത്സരിക്കാന്‍ അര്‍ഹനല്ലെന്നും ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് വിജയം റദ്ദ് ചെയ്തത്. വ്യാജ സമുദായ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണു സുരേഷ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചതെന്നായിരുന്നു നേരത്തെ ഹൈക്കോടതി കണ്ടെത്തിയത്. എതിര്‍സ്ഥാനാര്‍ഥിയായിരുന്ന അനിലും മറ്റ് രണ്ട് പേരും സമര്‍പ്പിച്ച പരാതിയിലായിരുന്നു കോടതിയുടെ നടപടി.

English summary
The Supreme Court today quashed an order by the Kerala High Court nullifying his election as an MP from the Mavelikkara reserve constituency. A division bench of the Supreme Court ruled Kodikunnil Suresh can continue as an MP and his election from Mavelikkara reserved constituency is valid.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X