പ്രസവവാര്‍ഡില്‍ ടോണിക്കിന് പകരം ഫിനൈല്‍ നല്‍കി
അമരാവതി(മഹാരാഷ്ട്ര): പ്രസവവാര്‍ഡില്‍ ടോണിക്കിന് പകരം ഫിനൈല്‍ വിതരണം ചെയ്തതായി ആരോപണം. മഹാരാഷ്ട്രത്തിലെ അമരാവതിയിലെ ഒരാശുപത്രിയിലാണ് പ്രവസശേഷം വിശ്രമിക്കുകയായിരുന്ന അമ്മാര്‍ക്ക് ടോണിക്കിന് പകരം ഫിനൈല്‍ നല്‍കിയത്. ഇത് കഴിച്ച് ഏഴ് സ്ത്രീകള്‍ അവശനിലയാലിയി. എല്ലാവരും ചികിത്സയിലാണ്.
ഇവരില്‍ ആരുടെയും നില ഗുരുതരമല്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ടോണിക്കിന്റെ കുപ്പിയില്‍ ഒഴിച്ചുവച്ചിരുന്ന ഫിനൈല്‍ ആണ് അമ്മമാര്‍ക്ക് കുടിക്കാന്‍ കൊടുത്തതെന്ന് അധികൃതര്‍ പറഞ്ഞു.
വാര്‍ഡില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സിന്റെ നിര്‍ദ്ദേശാനുസരണം വാര്‍ഡ് ബോയ് ആണ് ഫിനൈല്‍ നല്‍കിയത്. വൈറ്റമിന്‍ ടോണിക്കാണെന്ന് പറഞ്ഞ് നല്‍കിയപ്പോള്‍ മരുന്നിന് ഫിനൈലിന്റെ മണമുണ്ടെന്ന് പല സ്ത്രീകളും പറഞ്ഞിരുന്നുവത്രേ.
എന്നാല്‍ ഇത് അംഗീകരിക്കാന്‍ വാര്‍ഡ് ബോയ് തയ്യാറായില്ലെന്നും മരുന്നു കുടിച്ചതോടെ പലരും ഛര്‍ദ്ദിക്കാന്‍ തുടങ്ങിയതോടെയാണ് അധികൃതര്‍ ശ്രദ്ധിച്ചതെന്നും രോഗികള്‍ പറയുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ടെങ്കിലും ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.












Click it and Unblock the Notifications