കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിവില്‍ സര്‍വീസ്; ദിവ്യദര്‍ശിനിക്ക് ഒന്നാം റാങ്ക്

Google Oneindia Malayalam News

ദില്ലി: 2010-ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ചെന്നൈ സ്വദേശിയായ ദിവ്യ ദര്‍ശിനിയ്ക്ക് ഒന്നാം റാങ്ക്. നിയമ ബിരുദ ധാരിയാണ് ദിവ്യ.

കമ്പ്യൂട്ടര്‍ എന്‍ജിനീയറായ ശ്വേത മൊഹന്തി, ചെന്നൈയിലെ ദന്തരോദ വിദഗ്ധന്‍ ആര്‍.വി. വരുണ്‍കുമാര്‍ എന്നിവര്‍ രണ്ടും മൂന്നും റാങ്കുകള്‍ നേടി. ബുധനാഴ്ചയാണ് ഫലം പ്രസിദ്ധീകരിച്ചത്.

ഐഎഎസ് ഓഫീസറായ പി കെ മൊഹന്തിയുടെ മകളാണ് ശ്വേത മൊഹന്തി. 2007 ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയം കണ്ട ശ്വേതയ്ക്ക കസ്റ്റംസ് ആന്റ് സെന്‍ട്രല്‍ എക്സൈസിലെ ജോലി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. അതുകൊണ്ട് തന്നെ ഇത് അതിയായി ആഗ്രഹിച്ച വിജയമാണ്.

നാലാം റാങ്ക് ആറ്റിങ്ങല്‍ സ്വദേശി അഭിരാമിനാണ്. 203 സ്ത്രീകളടക്കം 920 പേര്‍ സിവില്‍ സര്‍വീസിന് തിരഞ്ഞെടുക്കപ്പെട്ടു. ആദ്യമെത്തിയ 25 പരീക്ഷാര്‍ഥികളില്‍ അഞ്ച് പേര്‍ സ്ത്രീകളാണ്. ദിവ്യദര്‍ശിനി രണ്ടാമതാണി ഈ പരീക്ഷ എഴുതുന്നത്. ശ്വേതയും വരുണ്‍കുമാറും മൂന്നാമതാണ് പരീക്ഷ എഴുതുന്നത്. ആകെ 5,47,698 പേര്‍ പരീക്ഷയ്ക്ക് അപേക്ഷിച്ചിരുന്നു.

കഴിഞ്ഞ മെയ് 23-ന് നടന്ന പ്രിലിമിനറി പരീക്ഷയില്‍ 2,69,036 പേര്‍ പങ്കെടുത്തു. ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലെ പ്രധാന എഴുത്തു പരീക്ഷ 12,491 പേര്‍ എഴുതി. മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ നടന്ന വ്യക്തിത്വ പരീക്ഷയില്‍ 2,589 പേരെ തിരഞ്ഞടുത്തിരുന്നു. അതില്‍നിന്നാണ് 920 പേരെ കണ്ടെത്തിയത്. ഐ.എ.എസ്സില്‍ 151-ഉം ഐ.എഫ്.എസ്സില്‍ 35-ഉം ഐ.പി.എസ്സില്‍ 150-ഉം ഒഴിവുണ്ട്.

പരീക്ഷാഫലം www.pib.nic, www.upsc.gov.in എന്നീ സൈറ്റുകളില്‍ ലഭിക്കും.

ആദ്യ നൂറില്‍ പത്ത് മലയാളികള്‍

2010 ലെ അഖിലേന്ത്യാ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ആദ്യത്തെ നൂറ് റാങ്കിനുള്ളില്‍ പത്തോളം മലയാളികള്‍ ഉണ്ട്.

നാലാം റാങ്ക് നേടിയത് തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിക്ക്. ആറ്റിങ്ങല്‍, പി.എച്ച്.ഇ റോഡ് 'ഗണേശപ്രസന്ന' യില്‍ അഭിരാം ജി. ശങ്കറാണ്.

സിവില്‍സര്‍വീസ് പരീക്ഷയില്‍ വിജയം മലയാളികളില്‍ 30 പേര്‍ കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയില്‍ പരിശീലനം നേടിയവരാണ്.

പാലക്കാട് സ്വദേശിയായ ജി.ആര്‍. ഗോകുലിനാണ് 19-‍‍ാ‍ം റാങ്ക്. ആലത്തൂര്‍ എല്‍. ഐ. സി. ബ്രാഞ്ചില്‍ ഡെവലപ്‌മെന്റ് ഓഫീസറായ മഞ്ഞളൂര്‍ തില്ലങ്കാട് സ്വദേശി ജി. രാമചന്ദ്രന്റെയും വീട്ടമ്മയായ കണ്ണാടി പാത്തിക്കലില്‍ പ്രസീതയുടെയും മൂത്തമകനാണ് ഗോകുല്‍. കോട്ടയം സ്വദേശിയായ താരിഖ് തോമസ് 35-ാം റാങ്ക് നേടിയപ്പോള്‍ തിരുവനന്തപുരം മുടവന്‍മുകള്‍ സ്വദേശി അനീഷ് ശേഖര്‍ 48-‍ാം റാങ്ക് നേടി. ഐ.പി.എസ് ലഭിച്ച് മുസൂറിയില്‍ പരിശീലനത്തിന് പോയിരിക്കുന്ന തിരുവനന്തപുരം മണക്കാട് സ്വദേശി എസ്. ലക്ഷ്മണന്‍ 71-‍ാമത്തെ റാങ്ക് നേടി. ജി. വിശാഖ് (80) തിരുവനന്തപുരം സ്വദേശി ജി. രഘു (82) എന്നിവരാണ് മറ്റ് മുടുക്കന്മാര്‍.

റാങ്ക് പട്ടികയില്‍ ഇടം നേടിയ മലയാളികളും റാങ്കും

നിഖില്‍ നിര്‍മല്‍ (178), ഹരിത വി. കുമാര്‍ (179), എസ്. രേഖ (196), മുഹമ്മദ് അലി ഷിഹാബ് (226), മഞ്ജുലക്ഷ്മി (235), ദിവ്യ ഗോപിനാഥ് (275), നകിടി ശ്രുജന്‍കുമാര്‍ (293), ദിവ്യ സാറ തോമസ് (336), റൂബന്‍ മാത്യു ജേക്കബ് (339), അനുജോസ് (356), ഹരിശങ്കര്‍ (359), നികിത എസ്. ചന്ദ്രന്‍ (375), കെ.പി.എ ഇല്യാസ് (404), ജി. ശബരീശ് ( 407), വി.ആര്‍. ഹരി (425), ലൈന ബാലന്‍ (528), സ്റ്റീഫന്‍ മണി (554), ഡെന്നിങ്ങ് കെ. ബാബു (586), വി.പാര്‍വതി (715), എം. റസീം ( 744), രേണു ബി. രാജ് (797), ഡി. അനീഷ് (851), ടി.ആര്‍. മിഥുന്‍ (868), ആര്‍. സൂരജ്‌മോന്‍ (894).

English summary
Law graduate S. Divyadharshini of Chennai emerged the national topper in the Civil Services Examination 2010. The Union Public Service Commission announced the results on Wednesday and released the merit list of 920 candidates who made it to the Civil Services. City girl Sweta Mohanty bagged the second rank in the Civil Service examination, the results of which were declared on Wednesday. Mohanty, who at 27 is also a mother, cracked the examination in her third attempt. Sounding jubilant after the results were declared, she said she hoped to follow her IAS father PK Mohanty's footsteps and become an honest officer.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X