വീണ്ടും ഭരിക്കാമെന്നത് വിഎസിന്റെ സ്വപ്‌നം: രമേശ്

തിരഞ്ഞെടുപ്പ് സര്‍വെ ഫലങ്ങള്‍ സൂചന മാത്രമാണ്. ഇവയെ പൂര്‍ണമായും അംഗീകരിക്കാനാവില്ല. യുഡിഎഫ് മികച്ച വിജയം നേടും- ചെന്നിത്തല പറഞ്ഞു.
തിരഞ്ഞെടുപ്പ് ഫലം അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം അവശേഷിയ്‌ക്കേയാണ് വിജയിക്കുമെന്ന ആത്മവിശ്വാസവുമായി ചെന്നിത്തല വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.
മൂന്ന് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ യുഡിഎഫിന് മുന്നേറ്റമുണ്ടാകുമെന്ന് പറയുന്നവയാണ്. എന്നാല്‍ സീറ്റുകളുടെ എണ്ണത്തില്‍ യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ വലിയ അന്തരമുണ്ടാകാനിടയില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
വിജയിച്ചാല്‍ തങ്ങളുടെ മുഖ്യമന്ത്രിയാരായിരിക്കുമെന്ന് യുഡിഎഫ് ഇതേവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ഹൈക്കമാന്റിന് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കാനാണ് താല്‍പര്യമെന്നാണ് സൂചന.
പാമോയില്‍ കേസും മറ്റും ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ ഭരണം ലഭിച്ചാല്‍ ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രിയാക്കുന്നത് പിന്നീട് പ്രശ്‌നങ്ങളുണ്ടാക്കുമെന്ന തിരിച്ചറിവിലാണ് കോണ്‍ഗ്രസ് നേതൃത്വം ചെന്നിത്തലയെ മുഖ്യമന്ത്രി സ്ഥനാര്‍ത്ഥിയായി കാണുന്നതെന്നാണ് സൂചന.












Click it and Unblock the Notifications