കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അനന്തപുരിയില്‍ 6 മന്ത്രിമന്ദിരങ്ങള്‍ ഒരുങ്ങുന്നു

  • By Lakshmi
Google Oneindia Malayalam News

തിരുവനന്തപുരം: അടുത്ത മന്ത്രിസഭയിലേയ്‌ക്കെത്തുന്ന മന്ത്രിമാര്‍ക്കായി തലസ്ഥാനഗരിയില്‍ പുതിയ മണിമന്ദിരങ്ങള്‍ ഒരുങ്ങുന്നു. ആറ് പുതിയ മന്ദിരങ്ങളാണ് പുതുതായി പണിതുയര്‍ത്തുന്നത്. കന്റോണ്‍മെന്റ് വളപ്പില്‍ നാലെണ്ണവും ക്ലിഫ് ഹൗസിന് സമീപത്തായി രണ്ടെണ്ണവുമാണ് പൂര്‍ത്തിയായി വരുന്നത്.

എയര്‍ കണ്ടീഷണര്‍ അടക്കം എല്ലാ ആധുനിക സൗകര്യങ്ങളും ഈ വീടുകളില്‍ ഉണ്ടായിരിക്കും. ഒരു മന്ദിരത്തിന് ഒരു കോടി രൂപയാണ് ചെലവ്. ഇവയുടെ പണി തുടങ്ങിയിട്ട് ഒരു വര്‍ഷമായി. അടുത്ത ഓണത്തിനുമുമ്പ് ഇത് താമസയോഗ്യമാകുമെന്നാണ് പ്രതീക്ഷ.

തലസ്ഥാനത്ത് ഇപ്പോള്‍ പതിനാറ് മന്ത്രി മന്ദിരങ്ങള്‍ ഉണ്ട്. പ്രേമചന്ദ്രന്‍ താമസിക്കുന്ന എസ്സന്‍ഡീനും തോമസ് ഐസക്ക് താമസിക്കുന്ന റോസ് ഹൗസും കാലപ്പഴക്കം ബാധിച്ച് ഉപയോഗശൂന്യമായി. ജഗതിയിലെ കല്പന ബംഗ്‌ളാവിന്റെയും സ്ഥിതിയും ഏതാണ്ട് ഇതുതന്നെയാണ്.

കല്പന ബംഗ്ലാവ് നന്നാക്കാന്‍ 18 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ട്.
പുതിയ ആറ് മന്ദിരങ്ങള്‍കൂടി സജ്ജമാവുമ്പോള്‍ മന്ത്രിമന്ദിരങ്ങളുടെ എണ്ണം 22 ആകും. ആറ് മാസം കഴിയുമ്പോള്‍ എല്ലാ മന്ത്രിമാര്‍ക്കും സര്‍ക്കാര്‍ മന്ദിരങ്ങളില്‍ തന്നെ താമസിക്കാം.

ഇപ്പോഴത്തെ മന്ത്രിമാരില്‍ ആറു പേര്‍ സര്‍ക്കാര്‍ മന്ദിരങ്ങളിലല്ല താമസിക്കുന്നത്. അഞ്ചുപേര്‍ വാടകക്കെട്ടിടത്തിലും സി. ദിവാകരന്‍ സ്വന്തം വീട്ടിലുമാണ് കഴിയുന്നത്.
പുതിയ മന്ത്രിമാരില്‍ 15 പേര്‍ക്ക് സര്‍ക്കാര്‍ ബംഗ്‌ളാവുതന്നെ ലഭിക്കും. ബാക്കിയുള്ളവര്‍ക്ക് തല്ക്കാലം തൈക്കാട് ഗസ്റ്റ്‌ഹൌസില്‍ താമസമൊരുക്കും.

English summary
6 Modern Villas with all fecilities include AC, are getting finished at Thiruvananthapuram city for new ministers who will be elected for the new cabinet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X