ഇന്ത്യക്കാരന്‍ ബുര്‍ജ് ഖലീഫയില്‍ നിന്നുചാടിമരിച്ചു
ദുബയ്: ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബയിലെ ബുര്‍ജ് ഖലീഫയില്‍ നിന്ന് ചാടി ഇന്ത്യക്കാരന്‍ ആത്മഹത്യ ചെയ്തു. തമിഴ്‌നാട് സ്വദേശിയായ അതിരമാന്‍ കണ്ണന്‍(38)ആണ് മരിച്ചതെന്ന് ദുബയിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം അറിയിച്ചു.
ഇയാള്‍ ഇവിടെയൊരു കമ്പനിയില്‍ ഫോര്‍മാന്‍ ആയി ജോലിചെയ്യുകയായിരുന്നു. തൊഴിലുടമ അവധി നല്‍കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്നാണ് ഇയാള്‍ ആത്മഹത്യചെയ്തതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 147ാം നിലയില്‍ നിന്നാണ് ഇയാള്‍ താഴേയ്ക്ക് ചാടിയത്. 108ാം നിലയില്‍ വന്ന് കുടുങ്ങിക്കിടന്ന മൃതദേഹം പിന്നീട് പൊലീസ് എത്തി നീക്കം ചെയ്തു.
ബുര്‍ജ് ഖലീഫയിലെ ചില ജോലികളുടെ കരാര്‍ ഏറ്റെടുത്തിരിക്കുന്നത് ഇയാള്‍ ജോലിചെയ്യുന്ന കമ്പനിയാണ്. ഈ ജോലിയ്ക്കിടെയാണ് ചൊവ്വാഴ്ച ഇയാള്‍ കെട്ടിടത്തില്‍ നിന്നും ചാടിയതെന്ന് ബുര്‍ജ് ഖലീഫയുടെ ഡയറക്ടര്‍ പറഞ്ഞു. 2010 ജനുവരിയിലാണ് ബുര്‍ജ് ഖലീഫ തുറന്നു കൊടുത്തത്.












Click it and Unblock the Notifications