വോട്ടുപെട്ടി തുറന്നു
കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. 140 മണ്ഡലങ്ങളിലെയും വോട്ടുകള്‍ 64 കേന്ദ്രങ്ങളിലായി രാവിലെ എട്ടു മണിക്ക് എണ്ണിത്തുടങ്ങി. തപാല്‍ ബാലറ്റുകള്‍ക്കൊപ്പം തന്നെ ഇലക്ട്രോണിക് വോട്ടിങ് മെഷീനിലെ വോട്ടുകളും എണ്ണിത്തുടങ്ങി.
ഉച്ചയ്ക്കു മുമ്പേ എല്ലാ ഫലങ്ങളും അറിയാം. കെട്ടിടങ്ങളിലെ സൗകര്യം അനുസരിച്ച് 10 മുതല്‍ 14 വരെ ടേബിളുകളാണ് ഓരോ കൌണ്ടിങ് സ്റ്റേഷനുകളിലും ഒരുക്കിയിരിക്കുന്നത്.
ഇതാ വോട്ട് യന്ത്രം തുറക്കുന്നു
ദില്ലി: അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ ആരംഭിയ്ക്കാന്‍ ഇനി ഒരു മണിയ്ക്കൂര്‍. രാവിലെ എട്ടിനാണ് വോട്ട് എണ്ണി തുടങ്ങുന്നത്. ഏഴിന് തന്നെ പോസ്റ്റല്‍ വോട്ട് എണ്ണി തുടങ്ങും.
ഭരണ മാറ്റം ഉണ്ടാവുമോയെന്ന് ഉറ്റു നോക്കുകയാണ് ഈ സംസ്ഥാനങ്ങള്‍. തമിഴ്നാട്, അസം, പോണ്ടിച്ചേരി കേരളം തുടങ്ങിയ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടന്നിട്ട് ഒരു മാസം തികഞ്ഞ ദിവസത്തിലാണ് വോട്ടെണ്ണല്‍.
ആന്ധ്രയിലെ ചില ലോക് സഭ മണ്ഡലത്തില്‍ നടന്ന വോട്ടെടുപ്പിന്റെ എണ്ണലും മേയ് 13 ന് തന്നെയാണ്.
അഞ്ച് സംസ്ഥാനങ്ങളിലുമായി 14.06 കോടി വോട്ടര്‍മാരാണ് ഈ തിരഞ്ഞെടുപ്പില്‍ പങ്കാളികളായത്. 2,00,157 ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളാണ് ഉപയോഗിച്ചത്. വോട്ടെണ്ണലിനായി ആകെ 43,982 ഉദ്വോഗസ്ഥന്മാരെയാണ് നിയോഗിച്ചിട്ടുള്ളത്. സുരക്ഷയ്ക്കായി 177 കമ്പനി കേന്ദ്ര പൊലീസ് രംഗത്തുണ്ട്. 294 സ്ഥലങ്ങളിലായി 839 എണ്ണല്‍ കേന്ദ്രങ്ങളാണ് ഉള്ളത്.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ eciresults.nic.in, eciresults.ap.nic.in, ceo.kerala.gov.in തുടങ്ങിയ വെബ്സൈറ്റുകളില്‍ നിന്ന് തിരഞ്ഞെടുപ്പ് ഫലം വിവരം അറിയാം.
സംസ്ഥാനങ്ങളും മണ്ഡലങ്ങളുടെ എണ്ണവും
പശ്ചിമ ബംഗാള്‍ 294
തമിഴ് നാട് 234
കേരളം 140
അസം 126
പോണ്ടിച്ചേരി 30
വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഫല വിവരങ്ങള്‍ 12 മണിയോടെ പുറത്താവുമെന്നാണ് കരുതുന്നത്. എന്നാല്‍ ബംഗാളിലെ വിവരങ്ങള്‍ പൂര്‍ണമായി അറിയാന്‍ വൈകിയേയ്ക്കും. ബംഗാളില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയാവാന്‍ പത്ത് മണിയ്ക്കൂര്‍ എടുത്തേയ്ക്കുമെന്നാണ് സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായ സുനില്‍ ഗുപ്ത വ്യക്തമാക്കിയത്.
എല്ലാ വോട്ടെണ്ണല്‍ ഹാളുകളിലും ഒരു നിരീക്ഷകനും രണ്ട് മൈക്രോ നിരീക്ഷകരും ഉണ്ടാവും. വോട്ടെണ്ണല്‍ കുറ്റമറ്റതായി നടക്കുന്നെന്ന് ഉറപ്പുവരുത്തുകയാണ് ഇവരുടെ ജോലി.
-
ആറ് കന്നിയങ്കക്കാർ; പുനലൂരിന് ഇനി പുതിയ മുഖം -
‘നേമം പോയാലും ചാത്തന്നൂർ നേടും’- ‘ഡീൽ’ മണക്കുന്ന ഇടതുകോട്ട -
പറഞ്ഞുവെട്ടി വിമതർ, കണ്ണൂർ കോട്ടയിൽ ‘വിള്ളൽ’ -
ഇലക്ഷൻ പൂരത്തിൽ കൊടിമാറ്റം, എഴുന്നള്ളത്ത്, വെടിക്കെട്ട്... -
മാറി മാറി വീശുന്ന പാലക്കാടൻ കാറ്റ് ആര് ‘ഡീൽ’ ചെയ്യും? -
കോഴിക്കോടൻ പോരിൽ ചുവപ്പുകോട്ടയിളകുമോ? -
മുന്നണികളുടെ നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങൾ- വോട്ടര്‍മാര്‍ കുറഞ്ഞത് 27, കൂടിയവ ഏഴ് -
വീൽചെയർ മുതൽ വളണ്ടിയർ സേവനം വരെ- ഭിന്നശേഷിക്കാർക്ക് ‘സ്മാർട്ട് വോട്ടിങ്ങി’നായി സാക്ഷം ആപ്പ് -
3,000 രൂപ പെൻഷനും വമ്പൻ വാഗ്ദാനങ്ങളുമായി മൂന്ന് മുന്നണികൾ; പ്രകടനപത്രികകൾ നേർക്കുനേർ! -
പെൻഷൻ 3000, റബ്ബറിന് 300; വോട്ടർമാരെ കീഴടക്കാൻ യുഡിഎഫിന്റെ പ്രകടനപത്രിക പുറത്ത്! -
ദീര്‍ഘകാല ലക്ഷ്യങ്ങള്‍ പലതും സാധിക്കും, യാത്രകൾ കൊണ്ടു പ്രയോജനമുണ്ടാകും, കച്ചവടക്കാര്‍ക്ക് നഷ്ടസാധ്യത, മാസഫലം -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം












Click it and Unblock the Notifications