കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍ഡോസള്‍ഫാന് ഇടക്കാല നിരോധനം

  • By Lakshmi
Google Oneindia Malayalam News

Endosulfan
ദില്ലി: എന്‍ഡോസള്‍ഫാന് സുപ്രീം കോടതി ഇടക്കാലനിരോധനം ഏര്‍പ്പെടുത്തി. എന്‍ഡോസള്‍ഫാന്റെ ഉല്‍പ്പാദനം, ഉപയോഗം, വിതരണം, കയറ്റുമതി എന്നിവ പൂര്‍ണ്ണമായും നിരോധിച്ചുകൊണ്ടാണ് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്.

എന്‍ഡോസള്‍ഫാനെക്കുറിച്ച് പഠിക്കാന്‍ നിയുക്തമായ രണ്ടു സമിതികള്‍ സംയുക്തമായി എട്ട് ആഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി നിര്‍ദ്ദശിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ നിരോധനം തുടരുന്ന കാര്യം തീരുമാനിക്കും.

ജീവിക്കാനുള്ള അവകാശത്തെചോദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഒരു കുഞ്ഞിനെങ്കിലും ഇതു കാരണം അപകടമുണ്ടായാല്‍ ഇടപെടാതിരിക്കാന്‍ കോടതിക്ക് കഴിയില്ല. ലാഭവും വ്യാപാര താല്‍പ്പര്യവുമല്ല പരിഗണിക്കേണ്ടത് ജനങ്ങളുടെ ജീവനും ആരോഗ്യവുമാണ്- കോടതി അഭിപ്രായപ്പെട്ടു.

English summary
The Supreme Court today banned the production, sale and use of controversial pesticide Endosulfan in the country for the next eight weeks, holding that human life is more important than anything else.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X