കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡിഎംകെ ദയനീയ പരാജയത്തിലേയ്ക്ക്

  • By Lakshmi
Google Oneindia Malayalam News

Jayalalitha
ചെന്നൈ: തിരഞ്ഞെടുപ്പ് നടന്ന മറ്റ് സംസ്ഥാനങ്ങളിലെന്നപോലെ തമിഴ്‌നാട്ടിലും ഭരണകക്ഷിയുടെ ദയനീയ പരാജയം തന്നെയായിരിക്കും ഉണ്ടാവുകയെന്ന് സൂചന.

ആകെയുള്ള 234 സീറ്റുകളില്‍ ഡിഎംകെയും സഖ്യകക്ഷിയും 38 മണ്ഡലങ്ങളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. അതേസമയം എഐഡിഎംകെയും സഖ്യകക്ഷികളും 170മണ്ഡലങ്ങളില്‍ ലീഡ് ചെയ്യുന്നു. ബിജെപിയ്ക്കും മറ്റുള്ളവര്‍ക്കും ഒരിടത്തും ആശയ്ക്ക് വകയില്ല.

അസ്സമില്‍ 126 സീറ്റുകളില്‍ കോണ്‍ഗ്രസ് 61 മണ്ഡലങ്ങളിലും അസം മണപരിഷത്ത് 9 സീറ്റുകളിലും ലീഡ് ചെയ്യുന്നു. ബിജെപി എട്ട് മണ്ഡലങ്ങളില്‍ ലീഡ് ചെയ്യുന്നു. മറ്റുള്ളവര്‍ക്ക് ഒന്നുമില്ല. തരുണ്‍ ഗോഗി വീണ്ടും മുഖ്യമന്ത്രിയാകുമെന്ന് ഏതാണ്ട് ഉറപ്പായി.

പുതുച്ചേരിയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഡി.എം.കെ കോണ്‍ഗ്രസ് സഖ്യകക്ഷികള്‍ ഒന്‍പത് സീറ്റിലും എ.ഐ.എ.ഡി.എം.കെ സഖ്യകക്ഷികള്‍ അഞ്ചിലും ലീഡ് ചെയ്യുന്നു. ഇവിടെ കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു.

;
English summary
The first elections after the 2G spectrum scam surfaced appears to have had its devastating impact on the fortunes of the ruling DMK in Tamil Nadu,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X