കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പ് ഫലം കലൈഞ്ജര്‍ അറിഞ്ഞില്ല !!

Google Oneindia Malayalam News

Karunanidhi
ചെന്നൈ: ഡിഎംകെ തോറ്റമ്പിയ തിരഞ്ഞെടുപ്പ് ഫല ദിവസം കരുണാനിധിയുടെ ടെലിവിഷന്‍ ചാനലായ കലൈ‍ഞ്ജര്‍ ടി വിയില്‍ വാര്‍ത്തയില്ല. വോട്ടെണ്ണല്‍ നടക്കുകയാണെന്ന കാര്യം പോലും ചാനല്‍ അറിഞ്ഞില്ലെന്ന് തോന്നുന്നു.

മുഴു നേരം ശിവാജിയുടേയും മറ്റും സിനിമ കാണിച്ച് സ്വയം സായൂജ്യം അടയുകയായിരുന്നു ചാനല്‍. പ്രഫഷണല്‍ അല്ലാത്ത പാര്‍ട്ടി നടത്തിപ്പ് അത് പോലെ ചാനല്‍ നടത്തിപ്പിലും പയറ്റുകയാണ് ഡിഎംകെ. സ്വയം ചെളി വാരി എറിയുന്ന ഈ പ്രക്രീയ തിരിച്ചറിയാനുള്ള ബുദ്ധി പോലും ടെലിവിഷന്‍- പാര്‍ട്ടി നേതാക്കള്‍ക്കില്ല. അതോ എന്ത് ചെയ്താലും അടുത്ത തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ തങ്ങളെ അധികാരത്തിലേറ്റും എന്ന വിശ്വാസമാണോ?

ടു ജി കുംഭ കോണത്തില്‍ പെട്ട് ഉഴലുന്ന കണിമൊഴിയ്ക്ക് കോടതി ജാമ്യം നല്‍കിയാലും ജനങ്ങള്‍ ജാമ്യം നല്‍കുന്നില്ലെന്നതിന്റെ വ്യക്തമായ തെളിവാണ് ഡിഎംകെയുടെ തമിഴകത്തെ ഈ തോല്‍വി. കണിമൊഴിയുടെ ജാമ്യാപേക്ഷയില്‍ മേയ് 14 ശനിയാഴ്ച കോടതി വിധി പറയാനിരിയ്ക്കുകയാണ്. തീഹാര്‍ ജയിലിലേയ്ക്കാണോ കണിയുടെ യാത്ര എന്ന് അന്ന് തിരിച്ചറിയാം. അമ്മയായതുകൊണ്ട് ജാമ്യം വേണമെന്നാണ് രാം ജേത്മലാനി കോടതിയില്‍ ആവശ്യപ്പെട്ടിരിയ്ക്കുന്നത്. ഇതിന് പുറമേ പുതിയ ജനവിധിയുടെ പൊരുളും കൂടി
കോടതി കണക്കിലെടുക്കുമോ? കണ്ടറിയണം.

തീഹാര്‍ ജയിലിലേയ്ക്ക് അയയ്ക്കുന്നതിന് പകരം കനിമൊഴിയെ വീട്ടുതടങ്കലിലാക്കുമെന്നാണ് ഇപ്പോള്‍ ശ്രുതി. എന്നാല്‍ ടി ജി കുംഭകോണത്തില്‍ കോടതി വളരെ കര്‍ശനമായ നിലപാടാണ് ഇപ്പോള്‍ എടുക്കുന്നത്. അതുകൊണ്ട് ചാനല്‍ എന്ത് കാണിച്ചാലും ഉടമയായ കണിമൊഴിയ്ക്ക് വടക്കോട്ട് യാത്ര ചെയ്യേണ്ടി വരുമെന്നാണ് കരുതേണ്ടത്.

English summary
; DMK's TV channel, Kalaignar, decided to stop the coverage of TN election results, instead decided to show movies of actor Shivaji. The TV channel was wise enough not to throw mud on itself on their own channel. One of the major share holders of the TV channel, Kani will know about her bail application tomorrow. With the DMK-Congress alliance literally going south wards, Kani is expectes to move North, to Tihar jail. It is doubtful her lawyer Ram Jethmalani's argument about Kani being a mother, hence bail should be granted will hold water in the court.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X