തോറ്റ മന്ത്രിമാര്‍ മൂന്ന്
തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്നു മന്ത്രിമാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തോറ്റു. മന്ത്രിമാരായ എന്‍കെ പ്രേമചന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, വി സുരേന്ദ്രന്‍ പിള്ള എന്നിവരാണ് പരാജപ്പെട്ടത്.
ആര്‍എസ്പി സ്ഥാനാര്‍ഥിയായി കൊല്ലം ജില്ലയിലെ ചവറയില്‍ നിന്ന് ജനവധി തേടിയ പ്രേമചന്ദ്രന്റെ പരാജയമാണ് ഇതില്‍ പ്രധാനപ്പെട്ടത്.മുന്‍മന്ത്രിയും ആര്‍എസ്പി നേതാവുമായിരുന്ന ബേബി ജോണിന്റെ മകന്‍ ഷിബു ബേബി ജോണിനോടാണ് പ്രേമചന്ദ്രന്‍ പരാജയപ്പെട്ടത്.
കണ്ണൂരില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച സിറ്റിംഗ് എഎല്‍എ എ.പി.അബ്ദുള്ളക്കുട്ടിയോടാണ് പരാജയപ്പെട്ടത്.
തിരുവനന്തപുരം മണ്ഡലത്തില്‍ മത്സരിച്ച മന്ത്രി വി.സുരേന്ദ്രന്‍ പിള്ള കോണ്‍ഗ്രസ് നേതാവ് വി.എസ്.ശിവകുമാറിനോടാണ് പരാജയപ്പെട്ടത്.












Click it and Unblock the Notifications