തിരുവനന്തപുരം: കേരളത്തില്‍ ഇത്തവണയെങ്കിലും താമര വിരിയിക്കാമെന്ന ബിജെപിയുടെ സ്വപ്നങ്ങള്‍ക്ക് തിരിച്ചടി. മഞ്ചേശ്വരത്തും നേമത്തും പാലക്കാടും കാസര്‍ഗോട്ടുമാണ് ബിജെപി സ്ഥാനാര്‍ഥികള്‍ പ്രതീക്ഷ പുലര്‍ത്തിയിരുന്നത്. ബിജെപി ദേശീയ നേതാവും മുന്‍കേന്ദ്രമന്ത്രിയുമായിരുന്ന ഒ രാജഗോപാല്‍ വിജയം പ്രതീക്ഷിച്ചുവെങ്കിലും അവസാന ലാപ്പില്‍ ബഹുദൂരം പിന്നിലായി. ആദ്യ മണിക്കൂറില്‍ വിജയപ്രതീക്ഷ നിലനിര്‍ത്തിയെങ്കിലും ഒടുവില്‍ ശിവന്‍കുട്ടി നേമം നിലനിര്‍ത്തുകയായിരുന്നു.
മഞ്ചേശ്വരത്ത് ബിജെപി സ്ഥാനാര്‍ഥി കെ സുരേന്ദ്രന്‍ വര്‍ഷങ്ങളായി മഞ്ചേശ്വരത്ത് താമസമുറപ്പിച്ചാണ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. യുഡിഎഫിലെ പിബി അബ്ദുറസാഖാണ് ഇവിടെ ജയിച്ചത്.
കാസര്‍ഗോഡ് ജയലക്ഷ്മി അവസാനനിമിഷം വരെ മുന്നിലെത്തിയതിരുന്നുവെങ്കിലും യുഡിഎഫ് സ്ഥാനാര്‍ഥി എന്‍എ നെല്ലിക്കുന്ന് വിജയിച്ചു. ബിജെപി ദേശീയനേതാക്കളാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയത്.