രണ്ട് മന്ത്രിമാര്‍ക്ക് പരാജയം
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ പല പ്രമുഖരും രാജയപ്പെട്ടു. ഇക്കഴിഞ്ഞ സര്‍ക്കാരില്‍ അവസാനം മന്ത്രിയായി സ്ഥാനമേറ്റ കടന്നപ്പള്ളി രാമചന്ദ്രനും സി എം പി യുടെ നേതാവായ എം വി രാഘവനും പരാജയപ്പെട്ട പ്രമുഖരില്‍ പെടുന്നു. ഇക്കഴിഞ്ഞ മന്ത്രിസഭയില്‍ ഉണ്ടായിരുന്ന സുരേന്ദ്രന്‍ പിള്ളയും പരാജയപ്പെട്ടു.
മന്ത്രിമാര്‍ പരാജയപ്പെട്ടപ്പോഴും മുഖ്യമന്ത്രിയ്ക്ക് വിജയിച്ച് കയറാനായി. ഇതിനൊപ്പം മന്ത്രിമാരായ കൊടിയേരി ബാലകൃഷ്ണനും എകെ ബാലനും തോമസ് ഐസക്കും വിജയം കണ്ടു. ഉമ്മന്‍ചാണ്ടിയും മുനീറും മുരളീധരനും വിജയിച്ച പ്രമുഖരില്‍ ചിലരാണ്.
പരാജയപ്പെട്ട പ്രമുഖര്‍
1. കടന്നപ്പള്ളി
രാമചന്ദ്രന്‍
2. എം.വി.രാഘവന്‍
3. പി.വി.ഗംഗാധരന്‍
4. എം.പ്രകാശന്‍
5. ഒ.രാജഗോപാല്‍
6. ലതിക സുഭാഷ്
7. സുരേന്ദ്രന്‍ പിള്ള
വിജയിച്ച പ്രമുഖര്‍
1. വി.എസ്. അച്യുതാനന്ദന്‍
2. ഉമ്മന്‍ചാണ്ടി
3. എം.കെ.മുനീര്‍
4. കെ.മുരളീധരന്‍
5. എ.കെ.ബാലന്‍
6. എം.വി.ശ്രേയാംസ്‌കുമാര്‍
7. തേറമ്പില്‍ രാമകൃഷ്ണന്‍
8. എളമരം കരീം
9. കോടിയേരി ബാലകൃഷ്ണന്‍
10. തോമസ് ഐസക്ക്












Click it and Unblock the Notifications