കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന് തിരിച്ചടി: സിപിഎം വലിയ പാര്‍ട്ടി

  • By Ajith Babu
Google Oneindia Malayalam News

Assembly Election 2011
തിരുവനന്തപുരം: ജയിച്ചെന്ന് പറഞ്ഞ് ഭരണത്തിലേറാമെങ്കിലും യുഡിഎഫിനെ നയിക്കുന്ന കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ് തിരഞ്ഞെടുപ്പില്‍ നേരിട്ടിരിയ്ക്കുന്നത്. കോഴിക്കോട്, കൊല്ലം ജില്ലകളില്‍ ഒറ്റ സ്ഥാനാര്‍ഥിയെ പോലും ജയിപ്പിയ്ക്കാന്‍ കഴിയാത്ത പാര്‍ട്ടിയെന്ന ചീത്തപ്പേര് കോണ്‍ഗ്രസ് നേടിക്കഴിഞ്ഞു. എണ്‍പത്തിരണ്ട് സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസിന് 38 സീറ്റുകളാണ് നേടാന്‍ കഴിഞ്ഞത്.

കൊല്ലത്ത് 11 ല്‍ ആറിടത്ത് മത്സരിച്ച കോണ്‍ഗ്രസ് എല്ലായിടത്തും ഏറ്റുവാങ്ങിയത് വന്‍ തോല്‍വിയാണ്. ഇതില്‍ അഞ്ച് സ്ഥലങ്ങളിലും എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളുടെ ഭൂരിപക്ഷം 12,000 ത്തിന് മേലെയാണ്. ചടയമംഗലത്ത് ഷാഹിദ കമാലിനെ തോല്‍പിച്ച മന്ത്രി മുല്ലക്കരയ്ക്കാണ് ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം. 23,642 വോട്ടാണ് മുല്ലക്കരയുടെ ഭൂരിപക്ഷം.

കോണ്‍ഗ്രസ് പരാജയത്തിന്റെ കാര്യത്തില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്റെ തനിയാവര്‍ത്തനമായിരുന്നു കോഴിക്കോട്ടുണ്ടായത്. അഞ്ച് സീറ്റില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയ കോണ്‍ഗ്രസിന്റെ എല്ലാവരും തോറ്റു. അതേ സമയം ഘടകക്ഷിയായ മുസ്‌ലിം ലീഗിലൂടെ ജില്ലയില്‍ മൂന്നു സീറ്റ് യു.ഡി.എഫിന് ലഭിക്കുകയും ചെയ്തു. സിപിഎം ആണ് പതിമൂന്നാം സഭയിലെ വലിയ ഒറ്റപ്പാര്‍ട്ടി. 68 സീറ്റുകളില്‍ മത്സരിച്ച സിപിഎം 46 സീറ്റുകളാണ് നേടിയത്.

സിപിഐ 13 സീറ്റുകള്‍ നേടി വലിയ പരിക്കില്ലാതെ രക്ഷപ്പെടാന്‍ കഴിഞ്ഞു. എല്‍ഡിഎഫിനൊപ്പം നിന്ന ജനതാദള്‍ നാല് സീറ്റുകളാണ് സ്വന്തമാക്കിയത്. അതേസമയം ഇടതുമുന്നണി വിട്ട വീരേന്ദ്രകുമാറിന്റെ സോഷ്യലിസ്റ്റ് ജനതയ്ക്ക് രണ്ട് സീറ്റുകളേ നേടാനായുള്ളൂ.

മുസ്ലീംലീഗ് 20 സീറ്റുകളിലാണ് മുന്നില്‍. മാണിയുടെ കേരള കോണ്‍ഗ്രസ് 10 സീറ്റുകള്‍ നേടിയത്. എന്‍ സി പി രണ്ട് സീറ്റുകള്‍ നേടി. കേരള കോണ്‍ഗ്രസ്(ബി) ഒരു സീറ്റ് നേടി.

English summary
Apparently surprised over the neck and neck fight in Kerala, Congress on Friday reacted cautiously to the initial trends emerging out of the Left-ruled state, where it was expecting a spectacular comeback.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X