കേരളം തൂക്കുനിയമസഭയിലേയ്ക്കോ?

ഇനി മൂന്ന് സീറ്റുകളുടെ കൂടി ലീഡ് നില വ്യക്തമാവാനിരിയ്ക്കെയാണ് ഈ സംശയം ഉണ്ടാവുന്നത്. മണലൂര്‍, പാറശാല ഏറ്റുമാനൂര്‍ തുടങ്ങിയ മണ്ഡലങ്ങളുടെ ഫലമാണ് നിര്‍ണായകമാവുന്നത്. ഈ മണ്ഡലങ്ങളില്‍ ലീഡ് ഇരു പക്ഷത്തേയ്ക്കും മാറി മറിയുന്നതാണ് പ്രശ്നം സങ്കീര്‍ണമാക്കുന്നത്.
തൂക്ക് നിയമസഭ ഉണ്ടായാല്‍ പോലും ചാക്കിടല്‍ രാഷ്ട്രീയത്തിനുള്ള സാദ്ധ്യത വളരെ
കുറഞ്ഞിരിയ്ക്കുകയാണ്. വേണമെങ്കില്‍ ഇടതുപക്ഷത്തേയ്ക്ക് ചായാന്‍ സാദ്ധ്യതയുള്ള ജെ എസ് എസ് മത്സരിച്ച നാല് സീറ്റുകളിലും പരാജയപ്പെട്ടു.
ഇരു മുന്നണികളിലും ഉള്ള ആര്‍ എസ് പികള്‍ കൂറുമാറാന്‍ സാദ്ധ്യതയുള്ള പാര്‍ട്ടികളാണ്. എന്തായാലും തൂക്ക് നിയമസഭ ആയാല്‍ വരും ദിവസങ്ങളില്‍ കേരളത്തില്‍ കൂടുതല്‍ രാഷ്ട്രീയ നാടകങ്ങള്‍ കാണാനാവും.












Click it and Unblock the Notifications