കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിജയിച്ച സ്ഥാനാര്‍ഥികള്‍

  • By Ajith Babu
Google Oneindia Malayalam News

Assembly polls
ഹൈബിയ്ക്ക് വന്‍ ഭൂരിപക്ഷം
എറണാകുളം നിയമസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഹൈബി ഈഡനു വന്‍ ഭൂരിപക്ഷം. 32,162 വോട്ടിന് ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ പോളിനെയാണു പരാജയപ്പെടുത്തിയത്.

എംവി രാഘവന്‍ തോറ്റു; നെന്മാറയില്‍ ചെന്താമരാക്ഷന്‍
നെന്മാറയില്‍ സിഎംപി നേതാവും മുന്‍ മന്ത്രിയുമായ എം.വി. രാഘവനു തോല്‍വി. സിപിഎമ്മിലെ വി. ചെന്താമരാക്ഷന്‍ 8694 വോട്ടുകള്‍ക്കാണു രാഘവനെ പരാജയപ്പെടുത്തിയത്. കുന്നമംഗലത്ത് സിഎംപിയുടെ മറ്റൊരു സ്ഥാനാര്‍ഥിയായ സി.പി. ജോണ്‍ 2503 വോട്ടുകള്‍ക്കു സിപിഎമ്മിലെ ബാബു എം. പാലിശേരിയോടു പരാജയപ്പെട്ടു. ഇതോടെ പതിമൂന്നാം നിയമസഭയില്‍ സിഎംപിക്കു പ്രാതിനിധ്യം ഇല്ലാതായി.

നെയ്യാറ്റിന്‍കരയില്‍ സെല്‍വരാജ്; തന്പാനൂര്‍ രവി തോറ്റു
നെയ്യാറ്റിന്‍കര നിയമസഭാ മണ്ഡലത്തില്‍ എല്‍ഡിഎഫിലെ ആര്‍. സെല്‍വരാജ്‌ (സിപിഎം) വിജയിച്ചു. യുഡിഎഫിലെ തമ്പാനൂര്‍ രവിയെയാണ്‌ പരാജയപ്പെടുത്തിയത്‌ . ഭൂരിപക്ഷം: 6537

ചങ്ങനാശേരിയില്‍ സിഎഫ് തോമസ്
ചങ്ങനാശേരി മണ്ഡലത്തില്‍ സിറ്റിംഗ്‌ എംഎല്‍എ സി.എഫ്‌ തോമസിന്‌ വിജയം. എല്‍ഡിഎഫ്‌ സ്വതന്ത്രന്‍ ബി. ഇഖ്‌ബാലിനെയാണ്‌ പരാജയപ്പെടുത്തിയത്‌ . ഭൂരിപക്ഷം: 2588

ഇരിക്കൂറില്‍ യുഡിഎഫിന്റെ കെസി ജോസഫ്

ഇരിക്കൂര്‍ നിയമസഭാ മണ്ഡലത്തില്‍ യുഡിഎഫിലെ കെ.സി. ജോസഫ്‌(കോണ്‍ഗ്രസ്‌) വിജയിച്ചു. എല്‍ഡിഎഫിലെ പി.സന്തോഷ്‌ കുമാറിനെ(സിപിഐ)യാണ്‌ പരാജയപ്പെടുത്തിയത്‌ . ഭൂരിപക്ഷം: 11836

കാട്ടാക്കടയില്‍ ശക്തന്‍
കാട്ടാക്കട മണ്ഡലത്തില്‍ യുഡിഎഫിലെ എന്‍ ശക്‌തന്‌(കോണ്‍ഗ്രസ്‌) വിജയം. എല്‍ഡിഎഫിലെ ആനാവൂര്‍ നാഗപ്പനെ(സിപിഎം) ആണ്‌ പരാജയപ്പെടുത്തിയത്‌ . ഭൂരിപക്ഷം: 12947

കൊച്ചിയില്‍ ഡൊമനിക് പ്രസന്റേഷന്‍
കൊച്ചി നിയമസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് നേതാവ് ഡൊമനിക് പ്രസന്‍റേഷന്‍ വിജയിച്ചു. 16,503 വോട്ടുകള്‍ക്ക് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സി. ജോസഫൈനെയാണു തോല്‍പ്പിച്ചത്.

പാല മാണിയ്ക്കൊപ്പം തന്നെ

തന്റെ സ്വന്തം തട്ടകമായ പാലായില്‍ കേരളാ കോണ്‍ഗ്രസ് നേതാവ് കെ.എം.മാണി വിജയം ആവര്‍ത്തിച്ചു. 5171 വോട്ടുകള്‍ക്കാണ് മാണി ജയം നേടിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച എന്‍സിപിയുടെ മാണി സി. കാപ്പനാണ് കെ.എം.മാണിയോട് പരാജയപ്പെട്ടത്. പാലാ മണ്ഡലം രൂപീകരിച്ചതിന് ശേഷം കെഎം മാണി മാത്രമാണ് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.

ചാണ്ടിയ്ക്ക് റെക്കാര്‍ഡ് ജയം
പുതുപ്പള്ളി മണ്ഡലത്തില്‍ മത്സരിച്ച പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയിച്ചു. 32307 വോട്ടുകളുടെ ഭൂരിപക്ഷമാണ് അദ്ദേഹം നേടിയത്. സിപിഎം സ്ഥാനാര്‍ഥിയായി മത്സരിച്ചത് പ്രഫ. സുജ സൂസന്‍ ജോര്‍ജായിരുന്നു ചാണ്ടിയുടെ പ്രധാന എതിരാളി.

ഇരിക്കൂറില്‍ കെസി ജോസഫ്
ഇരിക്കൂര്‍ നിയമസഭാ മണ്ഡലത്തില്‍ യുഡിഎഫിലെ കെസി ജോസഫ്‌(കോണ്‍ഗ്രസ്‌) വിജയിച്ചു. എല്‍ഡിഎഫിലെ പി.സന്തോഷ്‌ കുമാറിനെ(സിപിഐ)യാണ്‌ പരാജയപ്പെടുത്തിയത്‌ . ഭൂരിപക്ഷം: 11836

മലന്പുഴ വീണ്ടും വിഎസിനൊപ്പം
തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ മുന്നണിപ്പോരാളിയായ വിഎസ് അച്യുതാനന്ദന് വിജയം. മലമ്പുഴ നിയമസഭാ മണ്ഡലത്തില്‍ മുഖ്യമന്ത്രി വിഎസ്‌ അച്യുതാനന്ദന്‍ 23440 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. യുഡിഎഫിലെ ലതികാ സുഭാഷിനെ(കോണ്‍ഗ്രസ്‌)യാണ്‌ പരാജയപ്പെടുത്തിയത്‌ .

താമര വിരിഞ്ഞില്ല, നേമത്ത് ശിവന്‍കുട്ടി
കേരളത്തില്‍ അക്കൗണ്ട് തുറക്കാമെന്ന് ബിജെപി സ്വപ്നം കണ്ട നേമത്ത് സിപിഎം സ്ഥാനാര്‍ഥി വി ശിവന്‍കുട്ടിയ്ക്ക് ജയം. ബിജെപിയുടെ രാജഗോപാലിനെ 6200 വോട്ടുകള്‍ക്കാണ് ശിവന്‍കുട്ടി പരാജയപ്പെടുത്തിയത്. വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറില്‍ രാജഗോപാല്‍ ആധിപത്യം പുലര്‍ത്തിയെങ്കിലും അവസാന നിമിഷങ്ങളില്‍ ശിവന്‍കുട്ടിയുടെ ലീഡ് കുത്തനെ ഉയരുകയായിരുന്നു.

കല്ല്യാശേരിയില്‍ രാജേഷ്
സിപിഎമ്മിന്റെ ഉറച്ച കോട്ടയായ കല്ല്യാശേരി മണ്ഡലത്തില്‍ എല്‍ഡിഎഫിലെ ടി വി രാജേഷ്‌(സിപിഎം) വിജയിച്ചു. യുഡിഎഫിലെ പി. ഇന്ദിര(കോണ്‍ഗ്രസ്‌)യെയാണ്‌ പരാജയപ്പെടുത്തിയത്‌ . ഭൂരിപക്ഷം: 29,637

അഴീക്കോട്ട് ഷാജിയുടെ അട്ടിമറി
അഴിക്കോട്‌ നിയമസഭാ മണ്ഡലത്തില്‍ യുഡിഎഫിലെ കെ.എം.ഷാജി(മുസ്ലീംലീഗ്‌) വിജയിച്ചു. എല്‍ഡിഎഫിലെ എം. പ്രകാശന്‍ മാസ്‌റ്ററെ(സിപിഎം)യാണ്‌ പരാജയപ്പെടുത്തിയത്‌ . ഭൂരിപക്ഷം 697

ആറ്റിങ്ങലില്‍ സിപിഎമ്മിന്റെ സത്യന്‍
ആറ്റിങ്ങല്‍ നിയമസഭാ സീറ്റില്‍ എല്‍ഡിഎഫിലെ അഡ്വ ബി സത്യന്‍ വിജയിച്ചു. യുഡിഎഫിലെ തങ്കമണി ദിവാകരനെ(കോണ്‍ഗ്രസ്‌)യാണ്‌ പരാജയപ്പെടുത്തിയത്‌ . ഭൂരിപക്ഷം : 30065

കഴക്കൂട്ടം വാഹിദിനൊപ്പം
കഴക്കൂട്ടം നിയമസഭാ മണ്ഡലത്തില്‍ യുഡിഎഫിലെ എം.എ. വാഹിദ്‌(കോണ്‍ഗ്രസ്‌) വിജയിച്ചു. എല്‍ഡിഎഫിലെ സി. അജയകുമാറിനെ(സിപിഎം)യാണ്‌ പരാജയപ്പെടുത്തിയത്‌ . ഭൂരിപക്ഷം 2350

വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരന്‍ വിജയിച്ചു

വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരന്‍ വിജയിച്ചു. എതിര്‍സ്ഥാനാര്‍ത്ഥി ചെറിയാന്‍ ഫിലിപ്പായിരുന്നു. 2930 വോട്ടുകള്‍ക്കാണ് മുരളി വിജയിച്ചിരിക്കുന്നത്. കേരളരാഷ്ട്രീയത്തിലേയ്ക്ക് മുരളിയുടെ രണ്ടാം വരവാണിത്. ഏറെക്കാലത്തെ പിണക്കത്തിനുശേഷം ഈവര്‍ഷം പാര്‍ട്ടിയില്‍ തിരിച്ചെത്തിയ മുരളിയെ അദ്ദേഹത്തിന്റെ ജനപ്രിയത മുന്‍നിര്‍ത്തി തന്നെയാണ് നേതൃത്വം സ്ഥാനാര്‍ത്തിയാക്കിയത്. എന്തായാലും കിട്ടിയ അവസരത്തില്‍ സ്വന്തം ശക്തി കാണിക്കാന്‍ മുരളിയ്ക്ക് കഴിഞ്ഞിരിക്കുകയാണ്.

കണ്ണൂര്‍ അബ്ദുള്ളക്കുട്ടി നിലനിര്‍ത്തി
6581 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കണ്ണൂര്‍ മണ്ഡലം അബ്ദുള്ളക്കുട്ടി നിലനിര്‍ത്തി. ദേവസ്വം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനെയാണ് അബ്ദുള്ളക്കുട്ടി പരജായപ്പെടുത്തിയത്.

ആദ്യ ജയം കഹാറിന്
നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഫലപ്രഖ്യാപനം പുറത്തുവന്നപ്പോള്‍ തിരുവനന്തപുരം ജില്ലയിലെ വര്‍ക്കലയില്‍ കഹാര്‍ വിജയിച്ചു. എതിര്‍ സ്ഥാനാര്‍ഥിയായ എഎ റഹീമിനെ 10767 വോട്ടിനാണ് കഹാര്‍ പരാജയപ്പെടുത്തിയത്. തിരഞ്ഞെടുപ്പിലെ ആദ്യ വിജയമാണ് കഹാറിന്റേത്.

തരൂരില്‍ എകെ ബാലന്‍ 25612 വോട്ടിന് ജയിച്ചു
തരൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മന്ത്രി എ.കെ. ബാലന് വിജയം. എതിര്‍ സ്ഥാനാര്‍ഥി യുഡിഎഫിലെ എന്‍. വിനേഷിനെയാണ് ബാലന്‍ പരാജയപ്പെടുത്തിയത്. 23,824 വോട്ടുകള്‍ക്കാണ് ബാലന്‍റെ വിജയം. എം. ലക്ഷ്മണാണു ബിജെപി സ്ഥാനാര്‍ഥി.

കല്‍പ്പറ്റയില്‍ ശ്രേയാംസ് കുമാര്‍
കല്‍പറ്റ: കല്‍പറ്റയില്‍ സോഷ്യലിസ്റ്റ് ജനത സ്ഥാനാര്‍ഥി എം.വി ശ്രേയാംസ്‌കുമാര്‍ വിജയിച്ചു. 15750 വോട്ടുകള്‍ക്കാണ് വിജയം. വയനാട് ജില്ലയിലെ ആദ്യഫലമാണിത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X