Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐസ്‌ക്രീം ഏറ്റില്ല; കുഞ്ഞാലിക്കുട്ടി ജയിച്ചു

Kunjalikutty
മലപ്പുറം: സ്ത്രീപീഡനം നടത്തുന്നവര്‍ക്കെതിരെ സന്ധിയില്ലാ യുദ്ധം പ്രഖ്യാപിച്ച വിഎസ് അച്യുതാന്ദന്‍ തയ്യാറാക്കിയ പൂട്ടില്‍ മു്സ്ലീം ലീഗും നേതാവ് കുഞ്ഞാലിക്കുട്ടിയും കുടുങ്ങിയില്ല.

തിരഞ്ഞെടുപ്പിന് മുമ്പേ രണ്ടാംവിവാദമായി മാറിയ ഐസ്‌ക്രീം കേസ് തിരഞ്ഞെടുപ്പില്‍ വലിയ ചലനമുണ്ടാക്കുമെന്നായിരുന്നു കരുതപ്പെട്ടത്. എന്നാല്‍ വേങ്ങരയില്‍ മത്സരിച്ച കുഞ്ഞാലിക്കുട്ടി 27,017 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്.

ഒപ്പം തന്നെ ഐസ്‌ക്രീം വിവാദവുമായി ബന്ധപ്പെട്ട് ലീഗിന്റെ കണ്ണിലെ കരടായി മാറിയിരുന്ന കെഎം മുനീറും വിജയിച്ചിരിക്കുകയാണ്. മത്സരിച്ച 24 സീറ്റുകളില്‍ 20ഇടത്തും ലീഗ് വിജയിച്ചിട്ടുണ്ട്.

ബന്ധുവായ കെഎ റൗഫാണ് കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തെത്തിയത്. തുടര്‍ന്ന് ഐസ്‌ക്രീം കേസ് വീണ്ടും അന്വേഷിക്കാന്‍ വിഎസ് ഉത്തരവിടുകയായിരുന്നു.

ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. മന്ത്രിസ്ഥനാത്തെത്തിയാല്‍ വിഎസിന്റെ നിര്‍ദ്ദേശപ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെട്ട ഈ കേസ് കുറച്ചുകാലത്തേയ്‌ക്കെങ്കിലും കുഞ്ഞാലിക്കുട്ടിയ്ക്ക് തലവേദനയാകുമെന്നതില്‍ സംശയമില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+