ഓട്ടോയില്‍ നിന്നു ചാടിയ വനിതാ ഡോക്ടര്‍ക്ക് പരുക്ക്
ഇടുക്കി: ഇറങ്ങേണ്ട സ്ഥലത്ത് ഓട്ടോറിക്ഷ നിര്‍ത്താതെ പോയതിനെത്തുടര്‍ന്ന് എടുത്തുചാടിയ വനിതാ ഡോക്ടര്‍ പരുക്കേറ്റ് ആശുപത്രിയില്‍. ഇടുക്കി ജില്ലാ ആശുപത്രിയില്‍ നിന്നും ജോലിയ്ക്കുശേഷം ഹോസ്റ്റലിലേയ്ക്ക് മടങ്ങിയ വനിതാ ഡോക്ടറാണ് അപകടത്തില്‍പ്പെട്ടത്.
വ്യാഴാഴ്ച വൈകുന്നേരം ഏഴിനാണ് സംഭവം നടന്നത്. ഡ്യൂട്ടി കഴിഞ്ഞ് ആശുയില്‍നിന്ന് അഞ്ചുകിലോമീറ്റര്‍ അകലെ ഡോക്ടറുടെ താമസസ്ഥലമായ കുയിലിമലയിലെ ഹോസ്റ്റലിലേക്ക് പോകാന്‍ ബസ് കാത്തുനില്‍ക്കുകയായിരുന്നു.
ചെറുതോണിയില്‍ നിന്നുവന്ന ഒരു ഓട്ടോറിക്ഷ പൈനാവിന് ട്രിപ്പ് വിളിച്ചപ്പോള്‍ ഡോക്ടര്‍ അതില്‍ കയറി. ഓട്ടോറിക്ഷയില്‍ മറ്റാരും ഇല്ലായിരുന്നു. ഡോക്ടര്‍ക്ക് ഇറങ്ങേണ്ട കുയിലിമല ജില്ലാ പഞ്ചായത്ത് കവാടത്തില്‍ എത്തിയപ്പോള്‍ വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെട്ടു.
എന്നാല്‍ ഓട്ടോെ്രെഡവര്‍ നിര്‍ത്താതെ ഓടിച്ചുപോയി. ഈ സമയം ജില്ലാ പഞ്ചായത്ത് കവാടത്തില്‍ മറ്റ് യാത്രക്കാര്‍ നില്‍ക്കുന്നതുകണ്ട് ഡോക്ടര്‍ ഓട്ടോറിക്ഷയില്‍ നിന്ന് എടുത്തുചാടി.
അല്പസമയത്തിനുള്ളില്‍ അതുവഴിവന്ന പോലീസ്ജീപ്പിലാണ് ഡോക്ടറെ ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. തൊടുപുഴ റൂട്ടിലേക്ക് ഓടിച്ചുപോയ ഓട്ടോറിക്ഷയെ കുളമാവ് പോലീസും ഇടുക്കി പോലീസും തിരഞ്ഞെങ്കിലും കണ്ടെത്താനായിട്ടില്ല. സംഭവത്തില്‍ ഇടുക്കി പോലീസ് കേസെടുത്തു.












Click it and Unblock the Notifications