തല്ലിക്കൂട്ടിയ സര്‍ക്കാരുണ്ടാക്കില്ല: വിഎസ്

വലിയ ഒറ്റക്കക്ഷിയെന്ന നിലയില്‍ മന്ത്രിസഭ ഉണ്ടാക്കാന്‍ അവകാശവാദം ഉന്നയിക്കില്ല. വര്‍ഗീയ സാമ്രാജ്യ ശക്തികളെ യുഡിഎഫ് കൂട്ടുപിടിച്ചതായി അദ്ദേഹം ആരോപിച്ചു. ശനിയാഴ്ച ഉച്ചയോടെ രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ട് രാജിക്കത്ത് സമര്‍പ്പിക്കും. തുടര്‍ന്ന് താന്‍ തിരിച്ചുപോരുമെന്നും വി.എസ് പറഞ്ഞു.
സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ പാര്‍ട്ടിക്ക് തെറ്റുപദ്ധതിയോ എന്ന ചോദ്യത്തിന് അങ്ങനെ ഉണ്ടായെന്നു വേണും കരുതാന്‍. പാര്‍ട്ടി ഇക്കാര്യം പരിശോധിക്കും. പാര്‍ട്ടിയില്‍ നയപരമായ സ്വാധീനം ഇനിയുണ്ടാകുമോ എന്ന ചോദ്യത്തോട് പ്രതീക്ഷിക്കാമെന്നായിരുന്നു മറുപടി. സര്‍ക്കാര്‍ വിരുദ്ധ തെരഞ്ഞെടുപ്പ് ഫലമല്ല ഇത്. സര്‍ക്കാര്‍ അനുകൂലമായ ജനവിധിയാണ്. ചി സാമുദായിക ശക്തികളും മറ്റും നടത്തിയ ഇടപെടല്‍ മൂലമാണ് ചില സീറ്റുകളില്‍ യുഡിഫിന് വിജയിക്കാന്‍ കഴിഞ്ഞത്.
ബംഗാളില്‍ പാര്‍ട്ടി നയപരമായ പല നിലപാടുകളില്‍ നിന്ന് മാറി തെറ്റായി രീതിയില്‍ പ്രവര്‍ത്തിച്ചിരുന്നു. അതാണ് അവിടെ പാര്‍ട്ടി സംഭവിച്ച പരാജയം.












Click it and Unblock the Notifications