കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഎസിനും ഉമ്മന്‍ചാണ്ടിയ്ക്കും ജയം

  • By Lakshmi
Google Oneindia Malayalam News

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണരംഗത്തെ താരമായിരുന്ന മുഖ്യമന്ത്രി വിഎസ് അച്യാതാനന്ദന്‍ മലന്പുഴ മണ്ഡലത്തില്‍ നിന്നും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഒപ്പം തന്നെ പ്രതിക്ഷനേതാവ് ഉമ്മന്‍ചാണ്ടിയും പുതുപ്പള്ളിയില്‍ വിജയം നിലനിര്‍ത്തി.

വിഎസ് മലന്പുഴയില്‍ യുഡിഎഫിലെ ലതിക സുഭാഷിനെയാണ് തോല്‍പ്പിച്ചത്. ഉമ്മന്‍ചാണ്ടിയുടെ എതിര്‍സ്ഥാനാര്‍ത്ഥി സുജ സൂസണ്‍ ജോര്‍ജ് ആയിരുന്നു.

വിഎസിന്റെ വിജയം ഫലമറിവാകുന്നതിന് മുന്പേ ഏതാണ്ട് നിശ്ചയിക്കപ്പെട്ടതായിരുന്നു. മുഖ്യമന്ത്രിയെന്ന നിലയിലുള്ള വിഎസിന്റെ വിജയം കൂടിയാണ് മലന്പുഴയില്‍ തെളിഞ്ഞത്. മാത്രമല്ല അഴിമതിയ്ക്കെതിരെയുള്ള കര്‍ശന നിലപാടും വിഎസിനെ താരമാക്കി.

ലതികാ സുഭാഷിനെതിരെയുള്ള ചില പരാമര്‍ശങ്ങള്‍ തിരഞ്ഞെടുപ്പിന് മുന്പ് വിവാദമായെങ്കിലും ഒടുവില്‍ അതെല്ലാം കെട്ടടങ്ങുകയായിരുന്നു. യുഡിഎഫ് ഈ പ്രശ്നം വോട്ടാക്കി മാറ്റാനും ശ്രമിച്ചിരുന്നു.

കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ മുഖ്യമന്ത്രിസ്ഥാനത്തേയ്ക്ക് പരിഗണിക്കപ്പെടുന്നത് ഉമ്മന്‍ ചാണ്ടിതന്നെയായിരിക്കുമെന്നാണ് സൂചന.

English summary
CM VS Achuthanandan and Opposition leader Oommen Chandy won the assembly election with historic leads
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X