മുഖ്യമന്ത്രിയെ ഞായറാഴ്ച അറിയാം

കേരളത്തിന്റെ ചുമതല വഹിക്കുന്ന എ ഐ സി സി ജനറല്‍ സെക്രട്ടറി മധുസുദനന്‍ മിസ്ത്രിയ്‌ക്കൊപ്പം മൊഹ്‌സിന കിദ്വായിയും തിരുവനന്തപുരത്ത ചേരുന്ന യോഗത്തില്‍ പങ്കെടുക്കും. സോണിയ ഗാന്ധിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് മൊഹ്‌സിന കേരളത്തിലെത്തുന്നത്.
സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലത്തില്‍ സോണിയ ഗാന്ധി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പ്രതീക്ഷിച്ച വിജയം ലഭിക്കാത്തതിനെക്കുറിച്ച് പരിശോധിക്കാന്‍ സംസ്ഥാന നേതൃത്വത്തോട് അവര്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് മൊഹ്‌സിനയോട് സംസ്ഥാനത്തേക്ക് പോകാന്‍ സോണിയ നിര്‍ദ്ദേശിച്ചത്. യുഡി എഫ് നേതൃയോഗവും ഞായറാഴ്ച തിരുവനന്തപുരത്ത് ചേരുന്നുണ്ട്.












Click it and Unblock the Notifications