സിപിഎം പ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചു

കൊലപാതകവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പോലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ടുണ്ട്. മേലമ്പാടി പഞ്ചായത്തില്‍ പെട്ട കാലനടുക്കത്ത് ശ്രീധരനെയാണ് കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്.
ഉദുമ നിയോജക മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കുഞ്ഞിരാമന്റെ വിജയത്തില്‍ ആഹ്‌ളാദപ്രകടനം നടത്തിയ ശേഷം പാണ്ടിയിലേക്ക് തിരിച്ചെത്തിയ രവീന്ദ്രനും ഹസൈനാറും സുഹൃത്തായ മൂസാന്റ വീട്ടില്‍ ഇരിക്കുമ്പോഴാണ് ശ്രീധരന്‍ നാടന്‍ തോക്കുകൊണ്ട് വെടിയുതിര്‍ത്തതെന്ന് പറയപ്പെടുന്നു.
സംഭവസമയത്ത് തന്നെ പ്രതിയെ പിടികൂടാന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും ഇയാള്‍ തോക്കുചൂണ്ടി രക്ഷപ്പെടുകയായിരുന്നു. രണ്ടുമാസം മുമ്പുവരെ സി.പി. എമ്മില്‍ പ്രവര്‍ത്തിച്ചിരുന്ന ശ്രീധരന്‍ ഇതിന് ശേഷമാണ് കോണ്‍ഗ്രസിലെത്തിയത്. രവീന്ദ്രന് പുറമേ വെടിയേറ്റ ഹസൈനാര്‍ എന്നയാള്‍ ഗുരുതരാവസ്ഥയില്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്.












Click it and Unblock the Notifications