അഴിമതിക്കാരും പെണ്‍വാണിഭക്കാരും വേണ്ട -വിഎസ്

അഴിമതിക്കാരെയും, പെണ്വാണിഭക്കാരെയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തരുത്. ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടവരെ കേരള ജനതയ്ക്ക് മേല്‍ അടിച്ചേല്‍പ്പിക്കരുത്. ഇത് ഒരു മുന്നറിയിപ്പാണ് മാദ്ധ്യമ പ്രവര്‍ത്തകരോട് വി.എസ് പറഞ്ഞു. ഐസ്ക്രീം കേസില്‍ ആരോപണ വിലധേയനായ കുഞ്ഞലിക്കുട്ടിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തതില്‍ ധാര്മ്മികതയുണ്ടോയെന്ന ചോദ്യത്തിന് അതിനുള്ള മറുപടി താന്‍ നേരത്തെ വ്യക്തമാക്കി കഴിഞ്ഞുവെന്ന് അറിയിച്ചു.
രാജിക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറിയിട്ടുണ്ട്. അത് അദ്ദേഹം സ്വീകരിക്കുകയും ചെയ്തു. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം നല്കിയ സഹകരണത്തിന് ഗവര്‍ണറോട് നന്ദി പറഞ്ഞതായും വി.എസ് അറിയിച്ചു. തിരഞ്ഞെടുപ്പിലെ ജനവിധി അംഗീകരിക്കുന്നു. ക്രിയാത്മക പ്രതിപക്ഷമായി ഇടതുപക്ഷം പ്രവര്‍ത്തിക്കും. ഭരിക്കുന്ന പാര്‍ട്ടിയ്ക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടാല്‍ പിന്നെ ഭരണത്തില്‍ തുടരുന്നത് ജനാധിപത്യ മര്യാദയ്ക്ക് ചേര്‍ന്നതല്ല. അതിനാല്‍ ഭരണത്തില്‍ കടിച്ചു തൂങ്ങി നില്ക്കാന് ആഗ്രഹിക്കുന്നില്ലെന്നും വി.എസ് വിശദീകരിച്ചു.
പാര്‍ട്ടി പറഞ്ഞാല്‍ പ്രതിപക്ഷ നേതാവ് ആകുമോയെന്ന ചോദ്യത്തിന് അത് സ്വാഭാവികമല്ലേ, അങ്ങനെയൊരു ചോദ്യത്തിന് പ്രസക്തിയുണ്ടോയെന്ന മറുചോദ്യമായിരുന്നു വി.എസിന്റെ മറുപടി. ചില ജില്ലകളില്‍ വോട്ടര്‍മാര്‍ക്കും പ്രവര്‍ത്തകര്‍ക്കും കാലഘട്ടത്തിന്റെ ഗൗരവം വേണ്ടത്ര മനസ്സിലാക്കാന്‍ കഴിഞ്ഞില്ല അതാണ് പരാജയത്തിന് കാരണം. സംഘടനാ ദൗര്‍ബല്യം ഉണ്ടായോയെന്ന് പരിശോധിച്ച് വിലയിരുത്തും. തൃത്താലയില്‍ എന്താണ് സംഭവിച്ചതെന്ന് വിശദമായി പരിശോധിക്കും, ആവശ്യമെങ്കില്‍ നടപടിയും സ്വീകരിക്കും.
ജനകീയ പ്രശ്നങ്ങളില്‍ തുടര്‍ന്നും ശക്തമായ ഇടപെടലുകള്‍ നടത്തുമെന്നും വി.എസ് പറഞ്ഞു. തന്നെ പി.ബിയില്‍ തിരികെ എടുക്കണമോയെന്നത് പാര്‍ട്ടി തീരുമാനിക്കേണ്ട കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
-
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
'യുവനടിയുടെ ഗുരുതര ആരോപണം, ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും?';ഡബ്ല്യുസിസി -
ഇന്തോനേഷ്യയിൽ 7.4 തീവ്രതയുള്ള മഹാഭൂകമ്പം, മൂന്ന് രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍












Click it and Unblock the Notifications