കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമുല്‍ ബേബീസില്‍ പാതിയും തോറ്റമ്പി

  • By Ajith Babu
Google Oneindia Malayalam News

Rahul Gandhi
തിരുവനന്തപുരം: രാഹുലിന്റെ സ്വന്തം അമുല്‍ ബേബിമാരില്‍ പാതിയും തിരഞ്ഞെടുപ്പില്‍ തോറ്റത് ഹൈക്കമാന്‍ഡിന് കനത്ത തിരിച്ചടിയായി. ചാറ്റിങിലൂടെയും ടാലന്റ് ഹണ്ടിലൂടെയുമൊക്കെ രാഹുല്‍ തിരഞ്ഞെടുത്ത യുവതുര്‍ക്കികളില്‍ പാതിയിലേറെയും വിഎസ് തരംഗത്തില്‍ തോറ്റമ്പി. രാഹുലിന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം മത്സരിച്ച 13 സീറ്റുകളില്‍ 6 പേര്‍ക്ക് മാത്രമാണ് നിയമസഭ കാണാനായത്.

ഹൈബി ഈഡന്‍, ഷാഫി പറമ്പില്‍, പി സി വിഷ്ണുനാഥ്, പി കെ ജയലക്ഷ്മി, വി ടി ബലറാം, അന്‍വര്‍ സാദത്ത് എന്നിവരാണ് രാഹുല്‍ പട്ടികയില്‍ നിന്നും വിജയിച്ചവര്‍.

എന്നാല്‍ കെ ടി ബെന്നി, എം ലിജു, കെ പി അനില്‍കുമാര്‍, ബിന്ദു കൃഷ്ണ, ജോസി സെബാസ്റ്റ്യന്‍, വി കെ ശ്രീകണ്ഠന്‍, ആദം മുല്‍സി എന്നീ അമൂല്‍ ബേബിമാരെ ജയിപ്പിച്ചുവിടാന്‍ ജനം തയ്യാറായില്ല. ഇതില്‍ ചാലക്കുടിയില്‍ തോറ്റ കെടി ബെന്നിയുടെ പരാജയമാണ് രാഹുലിന് ഏറ്റവും വലിയ തിരിച്ചടി. സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തെ തീര്‍ത്തും അവഗണിച്ചാണ് ബെന്നിയെ മത്സരിപ്പിയ്ക്കാന്‍ രാഹുല്‍ ചരടുവലിച്ചത്.

രാഹുല്‍ മത്സരിപ്പിയ്ക്കരുതെന്ന് നിര്‍ദ്ദേശിച്ചിട്ടും അവസാനനിമിഷം സീറ്റ് കിട്ടിയ മൂന്ന് പേരില്‍ രണ്ട് പേര്‍ വിജയിച്ചതും കോണ്‍ഗ്രസിലെ ഭാവിരാജകുമാരനെ ഇരുത്തി ചിന്തിപ്പിയ്ക്കുമെന്നുറപ്പാണ്. സംസ്ഥാന നേതൃത്വം നിര്‍ദ്ദേശിച്ച് എട്ട് പേരുകളാണ് രാഹുല്‍ വെട്ടിയിരുന്നത്. ഒടുവില്‍ ക്രൈസ്തവ സഭയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി സീറ്റ് ലഭിച്ച എപി വിന്‍സന്റ് ഒല്ലൂരില്‍ അവസാന നിമിഷം കടന്നുകൂടിയത് മുന്നണിയുടെ കേവലഭൂരിപക്ഷത്തിലും നിര്‍ണായകമായി. സി ബാലകൃഷ്ണന്‍ ജയിച്ചതും രാഹുലിന്റെ കണക്കുക്കൂട്ടലുകള്‍ തെറ്റിച്ചു.

English summary
Rahul Gandhi's 'Amul babies' recorded a mixed performance in the assembly elections in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X