വിഎസ് മന്ത്രിസഭ ശനിയാഴ്ച രാജിവെയ്ക്കും
തിരുവനന്തപുരം: മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ ശനിയാഴ്ച ഗവര്‍ണര്‍ ആര്‍.എസ്. ഗവായ്ക്ക് രാജിക്കത്ത് നല്‍കും. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ രാജ്ഭവനിലെത്തിയായിരിക്കും വിഎസ് നേരിട്ട് രാജിക്കത്ത് സമര്‍പ്പിക്കുക.
ഭൂരിപക്ഷം ലഭിച്ചാലും ഇല്ലെങ്കിലും ഉടന്‍ രാജി സമര്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു. വിഎസ് നേതൃത്വം നല്‍കിയ ഇടതുമുന്നണി തിരഞ്ഞെടുപ്പില്‍ 68 സീറ്റുകള്‍ നേടി കേവലഭൂരിപക്ഷത്തിന് തൊട്ടടുത്തെത്തിയിരുന്നു.
യുഡിഎഫിന് സാങ്കേതിക ഭൂരിപക്ഷം മാത്രമാണ് ലഭിച്ചതെങ്കിലും തട്ടിക്കൂട്ടിയ സര്‍ക്കാരുണ്ടാക്കാന്‍ ശ്രമിയ്ക്കില്ലെന്ന് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നയുടനെ വിഎസ് വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications