തിരുവനന്തപുരം: വോട്ടുകളിയില്‍ തോറ്റിട്ടും മാന്‍ ഓഫ് ദ മാച്ചായി മാറിയ വിഎസ് അച്യുതാന്ദന്‍ മന്ത്രിക്കുപ്പായം ഊരിവെച്ച് പ്രതിപക്ഷ നേതാവാനൊരുങ്ങുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് അന്തസ്സുള്ള തോല്‍വി നേടിയെടുക്കാന്‍ സഹായിച്ച വിഎസ് ശനിയാഴ്ച രാജിക്കത്ത് സമര്‍പ്പിച്ചു. ഉച്ചയോടുകൂടി രാജ്ഭവനില്‍ എത്തിയ അദ്ദേഹം ഗവര്‍ണര്‍ ആര്‍ എസ് ഗവായ്ക്ക് മന്ത്രിസഭയുടെ രാജിക്കത്ത് കൈമാറുകയായിരുന്നു.
പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നത് വരെ വി എസ് കാവല്‍ മുഖ്യമന്ത്രിയായി തുടരും. വിഎസ് തന്നെ പ്രതിപക്ഷത്തെ നയിക്കുമെന്ന സൂചനകളാണ് സിപിഎം പിബി നല്‍കുന്ന സൂചന.
തട്ടിക്കൂട്ട് സര്‍ക്കാരിന് ശ്രമിയ്ക്കില്ലെന്നും പ്രതിപക്ഷത്തിരിയ്ക്കുമെന്ന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നയുടന്‍ വിഎസ് വ്യക്തമാക്കിയിരുന്നു. തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ കഴിഞ്ഞത് തന്റെ സര്‍ക്കാരിനുള്ള അംഗീകാരമെന്ന അഭിമാനത്തോടെയാണ് സിപിഎമ്മിലെ അതികായന്‍ മുഖ്യമന്ത്രി പദത്തില്‍ നിന്നും താഴെയിറങ്ങുന്നത്.
Kerala Chief Minister VS Achuthanandan submit his resignation to Governor R S Gavai, accepting the verdict of the assembly polls which gave a slender majority of 72 seats to UDF in the 140-member house.