കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാദത്തിനില്ല, വിഎസ് തന്നെ നയിക്കും

  • By Ajith Babu
Google Oneindia Malayalam News

VS
തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദന്‍ തന്നെ പ്രതിപക്ഷ നേതാവാകും. ഇക്കാര്യത്തില്‍ പുതിയ വിവാദങ്ങള്‍ക്കില്ലെന്ന് സിപിഎം കേന്ദ്ര നേതൃത്വം വ്യക്തമാക്കി.

കേരളത്തില്‍ എല്‍.ഡി.എഫിന് ഇത്രയും സീറ്റുകള്‍ കിട്ടിയത് വി.എസിന്റെ ഇടപെടലാണെന്നത് പാര്‍ട്ടി നേതൃത്വം തുറന്നു സമ്മതിക്കുന്നില്ലെങ്കിലും ജനവികാരം അതാണ്. അത് തള്ളിക്കളയാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറാകില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഇതിന് പുറമെ ബംഗാളില്‍ കനത്ത തിരിച്ചടിയേറ്റ സാഹചര്യത്തില്‍ പുതിയ വിവാദങ്ങള്‍ക്ക് വഴിമരുന്നിടേണ്ടെന്ന വികാരമാണ് പാര്‍ട്ടിയ്ക്കുള്ളത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിലും പഞ്ചായത്ത് തെരഞ്ഞെടുപ്പിലും മുന്നണി നേരിട്ട തിരിച്ചടികളില്‍ നിന്ന് ഇത്തവണ കരകയറാന്‍ സാധിച്ചത് വിഎസിന്റെ പ്രഭാവത്തില്‍ മാത്രമാണെന്ന് പാര്‍ട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ അനുകൂലസാഹചര്യം കളഞ്ഞുകുളിയ്‌ക്കേണ്ട ആവശ്യമില്ലെന്നും പാര്‍ട്ടി കരുതുന്നു.

അതേ സമയം 72 സീറ്റിന്റെ നേരിയ ഭൂരിപക്ഷത്തില്‍ ഭരണത്തിലേറുന്ന യുഡിഎഫിന് മുന്നില്‍ ഒട്ടേറെ പ്രശ്‌നങ്ങളാണുള്ളത്. അതിന്റെ സൂചനകള്‍ ഇപ്പോള്‍ തന്നെ പുറത്തുവന്നു കഴിഞ്ഞു. വിഎസിനെ മുന്‍നിര്‍ത്തി അതു മുതലാക്കാനായിരിക്കും സിപിഎമ്മിന്റെ ശ്രമം.

English summary
Kerala Chief Minister V.S. Achuthanandan, whose Left Democratic Front (LDF) lost power to the Congress-led United Democratic Front (UDF) in the state assembly polls, will lead the Opposition'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X