വാഷിംഗ്ടണ്‍: അമേരിക്കയുടെ പേടി സ്വപ്‌നമായിരുന്ന അല്‍ ക്വായ്ദ തലവന്‍ ലാദന്റെ മരണത്തിന് ശേഷവും അദ്ദേഹത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് അവസാനമില്ല. ലാദന്‍ ഒളിവില്‍ താമസിച്ചിരുന്ന പാകിസ്താനിലെ അബോട്ടാബാദിലെ വസതിയില്‍ നിന്നും യുഎസ് സേന റെയ്ഡ് ചെയ്ത് പിടിച്ചെടുത്തവയില്‍ അശ്ലീല വീഡിയോകളുമുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്.
സിഐഎയുടെ ഉദ്യോഗസ്ഥരാണ് ഈ വിവരങ്ങള്‍ വെളിപ്പെടുത്തുന്നത്. എന്നാല്‍ ഒസാമ ഈ വീഡിയോദൃശ്യങ്ങള്‍ കാണാറുണ്ടോ എന്ന കാര്യം തെളിഞ്ഞിട്ടില്ല.
ലാാദന്റെ കിടപ്പുമുറിയില്‍ ഒരുമരപ്പെട്ടിയില്‍ സൂക്ഷിച്ച നിലയിലായിരുന്നു അശ്ലീല വീഡിയോകള്‍ കണ്ടെത്തിയതെന്ന് യുഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഈ വസതിയില്‍ ഇന്റര്‍നെറ്റും ടെലിഫോണുമുണ്ടായിരുന്നില്ല.
A stash of pornography was found in the hideout of Osama bin Laden by the U.S. commandos who killed him, current and former U.S. officials said on Friday.