വാഷിങ്ടണ്‍: കൊല്ലപ്പെട്ട അല്‍ ഖ്വായ്ദ തലവന്‍ ഒസാമ ബിന്‍ലാദന്റെ മൂന്നു ഭാര്യമാരെയും ചില മക്കളെയും യുഎസ് ചോദ്യം ചെയ്തു. അമേരിക്കയെ ശത്രുതാ മനോഭാവത്തോടെയാണ് ഇവര്‍ കാണുന്നതെന്നു യുഎസ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ അറിയിച്ചു.
ഒരേസമയമാണ് മൂന്നു പേരെയും ചോദ്യം ചെയ്തത്. ലാദന്റെ വിധവകളില്‍ ഏറ്റവും മുതിര്‍ന്ന ആളാണു മൂന്നു പേര്‍ക്കും വേണ്ടി സംസാരിച്ചത്.
പിതാവ് കൊല്ലപ്പെട്ടത് തങ്ങള്‍ക്ക് അപ്രതീക്ഷതമായിരുന്നില്ലെന്ന് ചില പെണ്‍മക്കള്‍ പറഞ്ഞതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. പാക്ക് ചാരസംഘടനായ ഐഎസ്‌ഐയുടെ ഉദ്യോഗസ്ഥരും യുഎസ് ഇന്റലിജന്‍സ് സംഘത്തിനൊപ്പം ഉണ്ടായിരുന്നു.ചോദ്യം ചെയ്യലിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
Three widows of Osama bin Laden and some of his daughters have been interviewed by American intelligence officials in Pakistan, U.S. officials have told the Guardian.