Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒളിച്ചോടിയ യുവതികളെ അമ്മമാര്‍ കൊന്നു

Mothers kill daughters all for honour
ലഖ്‌നൊ: ഹിന്ദുയുവാക്കളോടൊപ്പം ഒളിച്ചോടിയ രണ്ട് മുസ്‌ലിം യുവതികളെ അവരുടെ അമ്മമാര്‍ കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ബാഗ്‌പെട്ട് ജില്ലയിലാണ് സംഭവം.

മുഗള്‍പുര സ്വദേശികളായ സഹീദ, ഹുസ്‌ന എന്നിവരെയാണ് വ്യാഴാഴ്ച രാത്രി ഇവരുടെ അമ്മമാര്‍ കഴുത്ത് ഞെരിച്ച് കൊന്നതായി ആരോപണമുള്ളത്. 26 വയസ്സുള്ള ഹുസ്‌നയും 19 വയസ്സുള്ള സഹീദയും രണ്ട് ബിഹാറി യുവാക്കളോടൊപ്പം ഒളിച്ചോടിപ്പോയി വിവാഹിതരാവുകയായിരുന്നു.

തുടര്‍ന്ന് മെയ് 10ന് ഇവര്‍ സ്വന്തം നാട്ടിലേക്ക് തിരിച്ചുവരികയും തങ്ങള്‍ക്ക് സംരക്ഷണം നല്കണം എന്നാവശ്യപ്പെട്ട് പോലീസിനെ സമീപിക്കുകയും ചെയ്തു. എന്നാല്‍ മക്കളെ സംരക്ഷിക്കാന്‍ തയ്യാറാണെന്ന് അമ്മമാര്‍ അറിയിച്ചതനുസരിച്ച് കോടതി ഇടപെട്ട് അവരെ വീട്ടിലേക്കയച്ചു. പിന്നീടാണ് കൊല നടന്നതെന്ന് പോലീസ് പറഞ്ഞു.

അമ്മമാരായ ഖടൂണ്‍, സുബ്രതോ എന്നിവര്‍ അറസ്റ്റിലാണ്. ഇരുവരും വിധവകളാണെന്നും പൊലീസ് വെളിപ്പെടുത്തി. കൊലയ്ക്ക് സഹായിച്ച ഇവരുടെ അയല്‍വാസിയായ മൊമിനയെ പൊലീസ് തിരയുന്നുണ്ട്. സമുദായത്തിന് മാനക്കേട് വരുത്തിയ പെണ്‍മക്കളെ കൊന്നതായി അമ്മമാര്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+