വിഎസ് ജനപ്രിയന്‍: കാരാട്ട്

പാര്‍ട്ടി നേതൃത്വത്തിന്റെ താല്‍പര്യം കൊണ്ടുതന്നെയാണ് വി.എസിനെ പ്രചാരണത്തിന്റെ നേതൃത്വം ഏല്‍പ്പിച്ചത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പദവിയില്‍ നിന്ന് വിരമിക്കാന്‍ കാലാവധി നിശ്ചയിക്കണമെന്നും ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ കാരാട്ട് പറഞ്ഞു.
ജനറല്‍ സെക്രട്ടറി പദവിയില്‍ ഒരാള്‍ തുടരുന്നത് രണ്ടു മുതല്‍ നാലു തവണ വരെയായി പരിമിതപ്പെടുത്തണം.ഇതു സംബന്ധിച്ച ശുപാര്‍ശ താന്‍ പാര്‍ട്ടിനേതൃത്വത്തിന് സമര്‍പ്പിക്കും. അന്തിമ തീരുമാനം പാര്‍ട്ടിയാണ് സ്വീകരിക്കേണ്ടത്.
സിപിഎം തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവയ്ക്കുമോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു കാരാട്ട്. ബംഗാള്‍ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയേറ്റ സിപിഎമ്മിന് കേരളത്തിലെ മാന്യമായ തോല്‍വി ആശ്വാസമായിരിക്കുകയാണ്.












Click it and Unblock the Notifications