കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവസാനനിമിഷം ചെന്നിത്തല പിന്‍മാറി

  • By Ajith Babu
Google Oneindia Malayalam News

Chennithala
തിരുവനന്തപുരം:കോണ്‍ഗ്രസ് നിയസഭാകക്ഷി നേതാവാകാനുള്ള മത്സരത്തില്‍ നിന്ന് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല പിന്‍മാറി. ഉമ്മന്‍ ചാണ്ടിയെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുക്കുമെന്ന് ചെന്നിത്തല വ്യക്തമാക്കി.

ഏകകണ്‌ഠേനയായിരിക്കും ഉമ്മന്‍ ചാണ്ടിയെ നേതാവായി തെരഞ്ഞെടുക്കകയെന്നും ഇതു സംബന്ധിച്ച ആശയക്കുഴപ്പങ്ങള്‍ ഇതോടെ അവസാനിച്ചുവെന്നും ചെന്നിത്തല പറഞ്ഞു.

താന്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുമെന്ന രീതിയല്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി മാധ്യമങ്ങള്‍ കുപ്രചാരണങ്ങള്‍ നടത്തി. മുഖ്യമന്ത്രി ആരാവണമെന്ന കാര്യത്തില്‍ ഹൈക്കമാന്‍ഡ് ആണ് അന്തിമതീരുമാനമെടുക്കേണ്ടത് എന്നതിനാലാണ് ഇതുവരെ ഇക്കാര്യം നിഷേധിക്കാതിരുന്നതെന്നും ചെന്നിത്തല തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

താന്‍ മന്ത്രിസഭയിലേക്കില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. പാര്‍ട്ടി അധ്യക്ഷന്‍ എന്ന നിലയില്‍ പാര്‍ട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ടു കൊണ്ടുപോകും.

നിയമസഭാകക്ഷി യോഗം ഉച്ചയ്ക്ക് ശേഷം ചേരാനിരിയ്‌ക്കെ അവസാനമണിക്കൂറിലുള്ള ചെന്നിത്തലയുടെ പിന്‍മാറ്റം തന്ത്രപരമാണെന്ന് വിലയിരുത്തപ്പെടുന്നു. പാമോയില്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയുടെ പേര് ഉള്‍പ്പെട്ടാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തന്റെ പേര് പരിഗണിയ്ക്കുമെന്ന് മുന്‍കൂട്ടി കണ്ടാണ് ചെന്നിത്തല തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഫലം വന്നതിന് തൊട്ടുപിന്നാലെ വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഉമ്മന്‍ ചാണ്ടിയ്ക്ക് ക്ലീന്‍ചിറ്റ് ലഭിച്ചിരുന്നു. ഇതിന് പുറമെ പാര്‍ട്ടി നേരിയ ഭൂരിപക്ഷത്തിന് അധികാരത്തിലേറുമ്പോള്‍ മുഖ്യമന്ത്രിപദം സംബന്ധിച്ച് തര്‍ക്കമുണ്ടാവുന്നത് പ്രതിച്ഛായ മോശമാക്കുമെന്ന് ചെന്നിത്തല തിരച്ചറിഞ്ഞു. ഇതൊക്കെ കണക്കിലെടുത്താണ് ചെന്നിത്തലയുടെ പിന്‍മാറ്റമെന്നാണ് കരുതപ്പെടുന്നത്.

English summary
KPCC chief Ramesh Chennithala said that he will not be competing for the chief minister’s post in the UDF Government. Talking to reporters in the district, he said Oommen Chandy will lead the state and that he is not interested in joining the ministry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X