12കാരിയെ പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍
വാഴക്കുളം: നാല് വര്‍ഷമായി മകളെ ലൈംഗികപീഡിപ്പിച്ച പിതാവ് അറസ്റ്റില്‍. മടക്കത്താനം സ്വദേശി ബിജുജോസ് (36) ആണ് അറസ്റ്റിലായത്. പിതാവിന്റെ അക്രമം ഭയന്ന പന്ത്രണ്ട് വയസുളള പുത്രിയെ അമ്മ സ്‌കൂള്‍ ബോര്‍ഡിംഗിലാക്കി പഠിപ്പിച്ചുവരികയായിരുന്നു.
എട്ടാം ക്ലാസിലേക്ക് വിജയിച്ചതിനെ തുടര്‍ന്ന് കരിമണ്ണൂര്‍ സ്‌കൂളില്‍ ചേരുന്നതിനായി വീട്ടിലെത്തിയ കുട്ടിയെ പിതാവ് വീണ്ടും പീഡിപ്പിച്ചതായി വാഴക്കുളം പോലീസ് സ്‌റ്റേഷനില്‍ മാതാവ് നല്‍കിയ പരാതിയില്‍ പറയുന്നു.
സ്‌കൂള്‍ അവധിദിനങ്ങളില്‍ വീട്ടിലെത്തുമ്പോഴെല്ലാം പീഡിപ്പിച്ചിരുന്നതായി കുട്ടി മാതാവിനോട് പരാതിപ്പെട്ടിരുന്നു. തൊടുപുഴയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന മാതാവ് വീട്ടിലില്ലാത്തപ്പോഴായിരുന്നു മകളോട് അതിക്രമം നടത്തിയിരുന്നതെന്ന് പരാതിയിലുണ്ട്. അറസ്റ്റിലായ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.












Click it and Unblock the Notifications