ചാണ്ടി മുഖ്യമന്ത്രിയാവും; സത്യപ്രതിജ്ഞ തിങ്കളാഴ്ച?

ഞായറാഴ്ച രാവിലെ തിരുവനന്തപുരത്തു ചേര്‍ന്ന കോണ്‍ഗ്രസ് പാര്ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉമ്മന്‍ ചാണ്ടിയുടെ പേര് തന്നെ നിര്‍ദേശിക്കാന്‍ തത്വത്തില്‍ ധാരണയായത്. എന്നാല്‍ തിങ്കളാഴ്ച സത്യപ്രതിജ്ഞന നടക്കുമെന്ന വാര്‍ത്തകള്‍ ഉമ്മന്‍ ചാണ്ടി നിഷേധിച്ചു. കോണ്‍ഗ്രസ് പാര്ലമെന്ററി പാര്‍ട്ടി യോഗത്തിനും യു.ഡി.എഫ് കക്ഷിയോഗത്തിനും ശേഷമായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമുണ്ടാവുകയെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.
മുസ്ലീം ലീഗിന്റെ മന്ത്രിയായി പി.കെ.കുഞ്ഞാലിക്കുട്ടിയും, കേരള കോണ്‍ഗ്രസ് വിഭാഗത്തിന്റെ പ്രതിനിധിയായി കെ.എം.മാണിയും തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. മറ്റ് ഘടകക്ഷി മന്ത്രിമാരെ ഉള്‍പ്പെടുത്തി മന്ത്രിസഭ പിന്നീട് വികസിപ്പിക്കും. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ രാജ്ഭവനില്‍ നടക്കുന്ന ലളിതമായ ചടങ്ങിലായിരിക്കും സത്യപ്രതിജ്ഞ.












Click it and Unblock the Notifications