പിള്ളയ്ക്ക് പരോള്‍ അനുവദിച്ചേക്കും

ഒരു വര്‍ഷം 45 ദിവസം വരെ പരോള്‍ അനുവദിക്കാമെന്ന ജയില്‍ നിയമത്തിലെ ചട്ടപ്രകാരമാണ് പിള്ളയ്ക്ക് പരോള്‍ അനുവദിക്കാന്‍ ജയില്‍ അധികൃതര്‍ ആലോചിക്കുന്നത്.
നേരത്തെ 22 ദിവസത്തെ പരോള്‍ ആണ് പിള്ളയ്ക്ക് ലഭിച്ചിരുന്നത്. ഭാര്യയുടെ അസുഖം ചൂണ്ടിക്കാട്ടി പത്ത് ദിവസത്തെ പരോളില്‍ ആണ് പിള്ള ആദ്യം ജയിലില്‍ നിന്ന് ഇറങ്ങിയത്. പിന്നീട് പന്ത്രണ്ട് ദിവസത്തേക്ക് കൂടി അത് നീട്ടി നല്‍കുകയായിരുന്നു.
എന്നാല്‍ അദ്ദേഹം വീണ്ടും അപേക്ഷ നല്‍കിയപ്പോള്‍ ആഭ്യന്തരവകുപ്പ് അത് നിരസിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹം വ്യാഴാഴ്ച ജയിലേക്ക് മടങ്ങുകയായിരുന്നു.












Click it and Unblock the Notifications