ലൈംഗിക പീഡനം: ഐഎംഎഫ് മേധാവി അറസ്റ്റില്‍

ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തില്‍ നിന്നു ഫ്രാന്‍സിലേയ്ക്കു പോകാനെത്തിയ കാനിനെ ന്യൂയോര്‍ക്ക് പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ബ്രസല്‍സില്‍ നടക്കുന്ന യൂറോപ്യന്‍ യൂണിയന്‍ ധനകാര്യമന്ത്രിമാരുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്നു അദ്ദേഹം.
മാന്‍ഹാട്ടനിലെ ഒരു ഹോട്ടലില്‍ വെച്ചാണ് കാന്‍ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഫ്രാന്‍സിലെ സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവും മുന്‍ ധനമന്ത്രിയുമായ കാന്‍ 2012 ഫ്രഞ്ച് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിക്കോളാസ് സര്‍ക്കോസിക്കെതിരെ സ്ഥാനാര്‍ഥിയാകുമെന്നുറപ്പായിരുന്നു. പ്രാഥമിക അന്വേഷണത്തിനു ശേഷമെ ഇദ്ദേഹത്തിനെതിരെ കേസെടുക്കുകയുള്ളുവെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഫ്രാന്‍സിന്റെ മുന്‍ ധനകാര്യമന്ത്രിയായിരുന്ന കാന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവാണ്.
ഐ.എം.എഫിലെ മുന്‍ ജീവനക്കാരിയായ ഹംഗറിക്കാരിയുമായുള്ള അവിഹിത ബന്ധത്തിന്റെ പേരില്‍ നേരത്തെ വിവാദത്തിലായ ആളാണ് 62കാരനായ കാന്‍.












Click it and Unblock the Notifications