ഡിഎംകെ തോറ്റതിന് ജീവനൊടുക്കി

സത്യമംഗലം ഗോവിന്ദരാജപുരം സ്വദേശി ധനപാലാണ് (49) സ്വയം തീകൊളുത്തി മരിച്ചത്. വീടിനുള്ളില്‍ വച്ച് ധനപാല്‍ പെട്രോളൊഴിച്ച് സ്വയം തീകൊളുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല.
വെള്ളിയാഴ്ച ഫലം വന്നതുമുതല്‍ ധനപാല്‍ അസ്വസ്ഥനായിരുന്നെന്നു ബന്ധുക്കള്‍ പറഞ്ഞു. മധുരയിലെ പ്രവര്‍ത്തകരിലൊരാള്‍ ഫലമറിഞ്ഞ് ഹൃദയാഘാതത്തെ തുടര്‍ന്നു മരിച്ചതിനു പിന്നാലെയാണിത്.
234 സീറ്റുകളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡിഎംകെയ്ക്ക് 23 സീറ്റുകള്‍ മാത്രമാണ് നേടാനായത്.












Click it and Unblock the Notifications