സോണിയ ജയയെ വിളിച്ചത് ഡിഎംകെയ്ക്ക് പിടിച്ചില്ല

തമിഴ്‌നാട് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ജയലളിതയെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അഭിനന്ദിച്ചതില്‍ പ്രതിഷേധിച്ചാണ് ഡിഎംകെ നിലപാടെടുക്കുന്നതെന്നാണ് സൂചന.
കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് പിന്മാറാനാണ് ഡിഎംകെയുടെ നീക്കമെന്നും സര്‍ക്കാരിനെ പുറത്തുനിന്ന് പിന്തുണയ്ക്കുമെന്നും ഡിഎംകെ വൃത്തങ്ങള്‍ പറയുന്നു. ശനിയാഴ്ചയാണ് സോണിയാ ഗാന്ധി ജയലളിതയ്ക്ക് ആശംസകള്‍ നേര്‍ന്നത്.
എതിരാളികള്‍ക്ക് ആശംസകള്‍ അര്‍പ്പിക്കുന്നത് ദേശീയ രാഷ്ട്രീയത്തില്‍ പതിവാണ്. പക്ഷേ തമിഴ്‌നാട്ടിലെ രാഷ്ട്രീയത്തില്‍ ഇത്തരം കീഴ് വഴക്കങ്ങളില്ല.
ജയലളിതയുമായി പ്രധാനമന്ത്രിയാണ് ചര്‍ച്ച നടത്തിയിരുന്നെങ്കില്‍ ഡിഎംകെയ്ക്ക് പ്രശ്‌നമുണ്ടാവുകയില്ലായിരുന്നുവെന്നും പാര്‍ട്ടി അധ്യക്ഷ സോണിയ ചര്‍ച്ച നടത്തിയതിലാണ് ഡിഎംകെ അപകടം മണിക്കുന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കായി പാര്‍ട്ടിയെ ശക്തിപ്പെടുത്താനുളള ചര്‍ച്ചകളാണ് പാര്‍ട്ടി അധ്യക്ഷന്‍ കരുണാനിധി നടത്തുന്നത് . കേന്ദ്രസര്‍ക്കാരില്‍ നിന്ന് പിന്മാറുന്ന കാര്യവും അദ്ദേഹം ഉന്നത നേതാക്കളോട് ചര്‍ച്ച ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കേന്ദ്ര മന്ത്രിസഭയില്‍ രണ്ട് കാബിനറ്റ് മന്ത്രിമാര്‍ അടക്കം ആറു മന്ത്രിമാരാണ് ഡിഎംകെയ്ക്ക് ഉള്ളത് .
;











Click it and Unblock the Notifications