Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗവര്‍ണര്‍ക്കെതിരെ യെഡിയൂരപ്പയുടെ പ്രതിഷേധം

ബാംഗ്ലൂര്‍: കര്‍ണ്ണാടകയില്‍ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ നല്‍കിയ ഗവര്‍ണ്ണറുടെ നടപടിയില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി ബി.എസ് യെഡിയൂരപ്പയുടെ നേതൃത്വത്തില്‍ രാജ്ഭവന് മുന്നില്‍ ധര്‍ണ്ണ നടത്തും. തിങ്കളാഴ്ച ഉച്ചയ്ക്കാണ് ധര്‍ണ നടത്തുക.

മന്ത്രിസഭാംഗങ്ങളും എംഎല്‍എമാരും ഉര്‍ണ്ണയില്‍ പങ്കെടുക്കുമെന്ന് യെഡിയൂരപ്പ പറഞ്ഞു. ഭരണഘടനയ്ക്ക് വിരുദ്ധമായ നടപടികള്‍ക്ക് ഗവര്‍ണ്ണറെ പ്രേരിപ്പിക്കുന്നത് ദില്ലിയിലെ കോണ്‍ഗ്രസ് നേതാക്കളാണെന്നും ജനാധിപത്യത്തെ വധിക്കാന്‍ അനുവദിക്കില്ലെന്നും യെഡിയൂരപ്പ പറഞ്ഞു.

പത്തു ബിജെപി എംഎല്‍എമാര്‍ തങ്ങളുടെ പിന്തുണ അറിയിക്കുന്ന കത്തുകളുമായി രാജ്ഭവനിലെത്തിയപ്പോള്‍ ഗവര്‍ണ്ണര്‍ കൂടിക്കാഴ്ച നിഷേധിച്ചത് അപമാനകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗവര്‍ണ്ണര്‍ ആവശ്യപ്പെടുന്ന പക്ഷം സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ തയ്യാറാണ്. ഈ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ എംഎല്‍എമാരും എം.പിമാരും ഉള്‍പ്പെടെയുള്ള ഒരു പ്രതിനിധിസംഘം ഗവര്‍ണ്ണറുടെ നടപടിയെ പ്രതിരോധിക്കുന്നതിനായി അടുത്ത ദിവസം പ്രധാനമന്ത്രിയെ കാണുമെന്നും സൂചനയുണ്ട്.

തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് സ്ഥിതിഗതികളെ വിലയിരുത്തുന്നതിനായി യെദിയൂരപ്പ അടിയന്തിര മന്ത്രിസഭായോഗം വിളിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+