വിവാഹച്ചടങ്ങിനിടെ മാവോവാദികള്‍ വരനെ കൊന്നു
ഗുംല: വിവാഹച്ചടങ്ങിനിടെ വരനും വരന്റെ പിതാവുമുള്‍പ്പെടെ അഞ്ചുപേരെ മാവോവാദികള്‍ വെടിവെച്ചുകൊന്നു. ജാര്‍ഖണ്ഡിലെ ഗുംല ജില്ലയിലുള്ള ലോകി ഗ്രാമത്തിലാണു സംഭവം നടന്നത്.
മാവോവാദിയില്‍നിന്നു വിഘടിച്ചുണ്ടായ പീപ്പിള്‍സ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് ഇന്ത്യ(പിഎല്‍എഫ്‌ഐ)യുടെ പ്രവര്‍ത്തകരാണു കൊല്ലപ്പെട്ടവരെല്ലാം.
വിവാഹസ്ഥലത്തെത്തിയ പതിനഞ്ചോളം മാവോവാദികള്‍ പുരുഷന്‍മാരെ വലിച്ചിഴച്ചുകൊണ്ടുപോയതായാണു റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. പിന്നീട് വരനടക്കം അഞ്ചുപേരെ വധിച്ചു.
പിഎല്‍എഫ്‌ഐ നേതാവ് മംഗള്‍ നഗേശ്ജയെ തിരഞ്ഞാണു മാവോവാദികള്‍ എത്തിയതെന്നും അദ്ദേഹത്തെ കിട്ടാത്തതുകൊണ്ട് അനുയായികളെ വധിക്കുകയാണുണ്ടായതെന്നും പോലീസ് പറഞ്ഞു.
ഇതിനിടെ ജാര്‍ഖണ്ഡിലെ ഹസാരിബാഗില്‍ സ്വകാര്യ കമ്പനിയുടെ 30 വാഹനങ്ങള്‍ മാവോവാദികള്‍ തീവെച്ചുനശിപ്പിച്ചിട്ടുണ്ട്. ദേശീയപാതയ്ക്കു വീതി കൂട്ടുന്ന ജോലി ഏറ്റെടുത്ത കമ്പനിയുടെ ക്യാമ്പ് ഓഫീസിലായിരുന്നു ആക്രമണം.












Click it and Unblock the Notifications