കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയലളിത സത്യപ്രതിജ്ഞ ചെയ്തു

  • By Lakshmi
Google Oneindia Malayalam News

Jayalalitha
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി എഐഎഡിഎംകെ നേതാവ് ജയലളിത സത്യപ്രതിജ്ഞ ചെയ്തു. ഉച്ചയ്ക്ക് 12.50ന് മദ്രാസ് യൂണിവേഴ്‌സിറ്റി സെന്റിനറി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ സുര്‍ജിത് സിംഗ് ബര്‍ണാലയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.

ജയലളിതയെ കൂടാതെ മറ്റ് 33 മന്ത്രിമാരും തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്തു. തമിഴ്‌നാടിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മന്ത്രിസഭയാണ് ഇത്തവണ അധികാരത്തില്‍ വരുന്നത്. ജയലളിതയെ കൂടാതെ ഗോകുല ഇന്ദിര, ആര്‍. രാജലക്ഷ്മി എന്നിവരാണ് മന്ത്രിസഭയിലുള്ള മറ്റു സ്ത്രീകള്‍.

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി, ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, സി.പി.ഐ ജനറല്‍ സെക്രട്ടറി എ.ബി ബര്‍ദന്‍ തുടങ്ങിയ പ്രമുഖര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു. പോളിറ്റ്ബ്യൂറോ യോഗം നടക്കുന്നതിനാല്‍ സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ചടങ്ങില്‍ പങ്കെടുത്തില്ല.

ഡിഎംകെ ഭരണത്തില്‍ പൂര്‍ണമായും താറുമാറായ സംസ്ഥാനത്തെ ക്രമസാമാധാന നില പുനസ്ഥാപിക്കുന്നതിനാണ് തന്റെ സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുകയെന്ന് മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കവേ ജയലളിത വ്യക്തമാക്കി.

സാമ്പത്തിക സുസ്ഥിരത വീണ്ടെടുക്കാനും അവശ്യ സാധനങ്ങളുടെ വിലക്കയറ്റം പിടിച്ചുകെട്ടാനും രൂക്ഷമായ പവര്‍ കട്ടിനു ശ്വാശ്വത പരിഹാരം കാണാനും സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്നും ജനങ്ങളുടെ പ്രതീക്ഷ പൂര്‍ണമായും നിറവേറ്റുമെന്നും ജയലളിത പറഞ്ഞു.

English summary
Gujarat Chief Minister Narendra Modi, CPI general secretary A B Bardhan and TDP president N Chandrababu Naidu will be among the leaders attending swearing-in ceremony of AIADMK leader Jayalalithaa as Tamil Nadu Chief Minister on Monday, May 16,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X