ബോംബേറിലും നല്ലത് ചെരുപ്പേറ്: മുന്ദാസിര്‍

മഹാത്മാഗാന്ധിക്കു ജന്മം നല്‍കിയ ഇന്ത്യയോടു താന്‍ കടപ്പെട്ടിരിക്കുന്നെന്ന് രണ്ടു ദിവസത്തെ ദില്ലി സന്ദര്‍ശനത്തിനെത്തിയ മുന്ദാസിര്‍ പറഞ്ഞു. ദൃഢനിശ്ചയമുണ്ടെങ്കില്‍ സ്വാതന്ത്ര്യം നേടാനാകുമെന്ന ഗാന്ധിവചനമാണു തന്റെ പ്രചോദനമെന്നും അ്‌ദ്ദേഹം വ്യക്തമാക്കി. ശത്രുവിനെതിരെ ബോബ് എറിയുന്നതിലും നല്ലത് ഷൂസെറിയുന്നതാണെന്നും മുന്ദാസിര്‍ പറഞ്ഞു.
'ദ ലാസ്റ്റ് സല്യൂട്ട്' എന്ന സ്വന്തം പുസ്തകത്തിന്റെ നാടകാവിഷ്‌കാരം കാണാനായിട്ടാണ് മുന്ദാസിര്‍ ദില്ലിയില്‍ എത്തിയത്
പ്രശസ്ത ബോളിവുഡ് സംവിധായകന്‍ മഹേഷ് ഭട്ടാണ് പുതിയ സംരംഭത്തിന്റെ പ്രധാന അണിയറ ശില്‍പി. ദുബായ് ഉള്‍പ്പടെയുള്ള സ്ഥലങ്ങളിലും നാടകം അവതരിപ്പിക്കാനുള്ള തയാറെടുപ്പിലാണ് ഭട്ട്. ബുഷിനെ ഷൂ എറിഞ്ഞ കുറ്റത്തിന് ജയില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് മുന്ദാസര്‍ 'ദ ലാസ്റ്റ് സല്യൂട്ട്' എഴുതിയത്.
പ്രശസ്ത തീയറ്റര്‍ ഗ്രൂപ്പായ അസ്മിതയിലെ അരവിന്ദ് ഗൗറാണു നാടകത്തിന്റെ സംവിധായകന്‍. 2003 ലെ ഇറാഖ് യുദ്ധത്തിന്റെ കഥ പറയുന്ന ' ദ ലാസ്റ്റ് സല്യൂട്ട'ിന്റെ നാടക രൂപത്തില്‍ മുന്ദാസറായി വേഷമിട്ടത് ദില്ലിക്കാരനായ ഇമ്രാന്‍ സാഹിദാണ്.












Click it and Unblock the Notifications