തിരഞ്ഞെടുപ്പില്‍ വിഎസിന്റെ പങ്ക് നിര്‍ണായകം: പിബി

കേരളത്തിലെ തോല്‍വി നേരിയ അന്തരത്തിലുള്ളതാണ്. ബംഗാളില്‍ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുണ്ടായ തിരിച്ചടി വിശദമായി പഠിക്കുമെന്നും പാര്‍ട്ടിയുടെ നഷ്ടപ്പെട്ട ജനപിന്തുണ വീണ്ടെടുക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രിയുടെ ചിത്രം ഉപയോഗിച്ചതില്‍ തെറ്റില്ല. വി.എസ്.ജനപ്രീതിയുള്ള നേതാവായതിനാലാണ് അദ്ദേഹത്തിന്റെ ചിത്രമുപയോഗിച്ചത്. പശ്ചിമബംഗാളില്‍ മുമ്പ്‌ജ്യോതി ബസുവിന്റെ ചിത്രവും ഇത്തരത്തില്‍ ഉപയോഗിച്ചിട്ടുണ്ട്.
2009ലെ അപേക്ഷിച്ച് രണ്ടു സംസ്ഥാനങ്ങളിലും പാര്‍ട്ടിക്ക് ലഭിച്ച വോട്ടുകളില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. തെറ്റുതിരുത്തല്‍ പ്രക്രിയയിലൂടെ ജനപിന്തുണ ഇനിയും വീണ്ടെടുക്കേണ്ടതുണ്ട്. ഇതിനായി ജനകീയ പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് പോരാടുമെന്നും അദ്ദേഹം അറിയിച്ചു. പെട്രോള്‍ വില വര്‍ധന അടക്കമുള്ള വിഷയങ്ങളില്‍ ജനകീയ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കും. ജനപക്ഷത്തു നിന്നുള്ള സമരങ്ങളായിരിക്കും പാര്‍ട്ടി സംഘടിപ്പിയ്ക്കുക.












Click it and Unblock the Notifications