വിഎസും സൂര്യകാന്ത് മിശ്രയും പ്രതിപക്ഷനേതാക്കളാവും

തിരുവനന്തപുരത്ത് ചേരുന്ന സംസ്ഥാന നേതൃയോഗത്തിലെ ചര്‍ച്ചയ്ക്ക് ശേഷമായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. കേരളത്തില്‍ ഭരണവിരുദ്ധവികാരം ദൃശ്യമായിരുന്നില്ലെന്ന് പിണറായി പിബിയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ചില മേഖലകളില്‍ ന്യൂനപക്ഷ വോട്ടുകള്‍ നഷ്ടമായത് ഗൗരവത്തോടെയാണ് കാണുന്നതെന്നും പിണറായി റിപ്പോര്‍ട്ടില്‍ പറഞ്ഞു.
കേരളത്തിലെയും ബംഗാളിലെയും തിരഞ്ഞെടുപ്പു പരാജയം വിലയിരുത്താനാണ് പൊളിറ്റ് ബ്യൂറോ യോഗം ചേര്‍ന്നത്. സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ജൂണ്‍ 10,11,12 തീയതികളില്‍ ചേരാനും തീരുമാനമായി.












Click it and Unblock the Notifications